ജിദ്ദ: മുകളിലെ പാലത്തിൽനിന്നു കാർ താഴേക്കു വീണു. ജിദ്ദയിൽ തഹ്ലിയ റോഡും കിങ് ഫഹദ് റോഡും (സിത്തീൻ) കൂടിച്ചേരുന്ന ഭാഗത്താണ് സംഭവം. നിയന്ത്രണംവിട്ട കാർ കോൺക്രീറ്റ് ഭിത്തി തകർത്ത് അണ്ടർ പാസ് വേയിലേക്കു വീഴുകയായിരുന്നു. കാർ പൂർണമായും തകർന്നു.
സിവിൽഡിഫൻസ്, റെഡ്ക്രസൻറ് അധികൃതർ എത്തിയശേഷമാണ് പരിക്കേറ്റ ഡ്രൈവറെ പുറത്തെടുത്തത്. സംഭവത്തെത്തുടർന്ന് ദീർഘനേരം ഈ ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.