പ്രബോധനം വാരിക മൊബൈൽ ആപ്ലിക്കേഷ​ന്റെ പ്രചരണോദ്​ഘാടനം മജീദ് കൊടുവള്ളി

ആദ്യവരി ഡോ. കൂട്ടിൽ മുഹമ്മദലിയിൽനിന്നും സ്വീകരിച്ച്​ നിർവഹിക്കുന്നു

വായനയും പഠനവും ഇല്ലാത്തവരുടെ നാഗരികത ലോകത്ത് നിലനിൽക്കില്ല -ഡോ. കൂട്ടിൽ മുഹമ്മദലി

അൽ ഖോബാർ: വായന ജീവവായുവാണെന്നും വായനയും പഠനവും ഇല്ലാത്തവരുടെ നാഗരികത ലോകത്ത് നിലനിൽക്കില്ലെന്നും പ്രബോധനം വരിക ചീഫ് എഡിറ്റർ ഡോ. കൂട്ടിൽ മുഹമ്മദലി അഭിപ്രായപ്പെട്ടു. ജീവവായു ശ്വസിക്കാൻ പ്രത്യേകം സമയം മാറ്റിവെക്കേണ്ടതില്ല.

അതുപോലെതന്നെയാണ് വായനയും. എന്ന് വായനയും പഠനവും അസ്തമിക്കുന്നുവോ, വായനക്ക് രണ്ടും മൂന്നും സ്ഥാനം നൽകുകയും ചെയ്തുവോ ആ സമൂഹം നിലനിൽക്കില്ല.

ലോകത്തുള്ള വലിയ കലാലയങ്ങളും ഇബ്‌നുസീന പോലുള്ള ഏറ്റവും വലിയ ശാസ്ത്രജ്ഞരും കണ്ടുപിടിത്തങ്ങളും കൊണ്ടുവന്നത് ഇസ്‌ലാമിക ലോകത്തായിരുന്നു. വായനയും പഠനവുമായിരുന്നു അവരുടെ കൈമുതലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രബോധനം വാരികയുടെ 75ാം വാർഷികാഘോഷത്തി​ന്റെ ഭാഗമായി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷ​ന്റെ പ്രചാരണോദ്​ഘാടനം ചടങ്ങിൽ നിർവഹിച്ചു. സിജി ഇൻറർനാഷനൽ കൺവീനർ മജീദ് കൊടുവള്ളി ആദ്യവരി ഡോ. കൂട്ടിൽ മുഹമ്മദലിയിൽ നിന്നും സ്വീകരിച്ചുകൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു.

സമഗ്ര സാമൂഹിക ജീവിത വ്യവസ്ഥ ശാസ്ത്രീയ രീതിയിൽ അവതരിപ്പിച്ച പ്രബോധനം വാരിക എന്നും വഴികാട്ടിയാണെന്ന് മജീദ് കൊടുവള്ളി ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. തനിമ ഖോബാർ സോനൽ പ്രസിഡൻറ്​ എസ്.ടി. ഹിഷാം അധ്യക്ഷത വഹിച്ചു.

എം.എച്ച്. നൂറുദ്ധീൻ, മുജീബ് റഹ്​മാൻ, സിറാജുദ്ദീൻ അബ്​ദുല്ല, സഫ്‌വാൻ, റൂഹി ബാനു, റസീന റഷീദ്, ഫൈസൽ കൈപ്പമംഗലം, നിസാർ തിരൂർക്കാട്, അൻവർ സലിം, ആരിഫലി എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - The civilization of those without reading and learning will not exist in the world -Dr Koottil Muhammadali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.