ഹാഇൽ: കോവിഡ് പ്രതിസന്ധിയിൽ നേരിയ അയവ് വന്നതോടെ സൗദി അറേബ്യ പതിവ് ശീലങ്ങളിലേക്ക് പതിയെ മടങ്ങുകയാണ്. രാജ്യത്തെ പല ഭാഗങ്ങളിലും കാർഷികോത്സവങ്ങളും ടൂറിസം മേളകളും ആരംഭിച്ചിട്ടുണ്ട്. ഹാഇലിലെ പ്രശസ്തമായ ഇൗത്തപ്പഴ മേള ഇൗമാസം മൂന്നിന് തുടങ്ങി. കുടുംബങ്ങൾക്കുള്ള വിനോദ പരിപാടികൾ കൂടി ഉൾപ്പെടുത്തിയ കാർഷിക, ടൂറിസം, പരിസ്ഥിതി പ്രാധാന്യമുള്ള മേള ഒരുമാസം നീളും. ഒക്ടോബർ ഒന്നിന് അവസാനിക്കും. ഹാഇൽ പട്ടണത്തിലെ അൽഖൈദ് സെൻററിലാണ് ഉത്സവം അരങ്ങേറുന്നത്.
ആദ്യദിവസം തന്നെ മേളയിലേക്ക് സന്ദർശകരുടെയും ഉപഭോക്താക്കളുടെയും വലിയ പ്രവാഹം തന്നെയുണ്ടായെന്ന് മേളയുടെ എക്സിക്യുട്ടിവ് ഡയറക്ടർ അലി അൽഉബൈദ് അറിയിച്ചു. വവിധതരം ഇൗത്തപ്പഴങ്ങൾ, തേൻ എന്നിവയുടെ പ്രദർശനവും വിൽപനയും കൂടാതെ കുട്ടികളുടെ തിയറ്റർ, കുടുംബങ്ങൾക്കായുള്ള വിനോദ പരിപാടികൾ, ഭക്ഷ്യമേള, പക്ഷിസേങ്കതം, നാടൻ കലകളുടെ അവതരണം, പ്ലാസ്റ്റിക് കരകൗശല നിർമിതികളുടെ പ്രദർശനം എന്നിവയും മേളയിൽ ഉണ്ട്. ഇൗത്തപ്പഴ കൃഷിക്ക് പേരുകേട്ട നാടാണ് ഹാഇൽ. ഇവിടെ 20 ലക്ഷം ഇൗന്തപ്പനകളുണ്ട്. ഇവിടത്തെ ഇൗത്തപ്പഴയിനങ്ങൾ ഉന്നത ഗുണനിലവാരമുള്ളതും കീർത്തികേട്ടതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.