ജിദ്ദ: വെറുപ്പിെൻറ ശക്തികളെ പാഠം പഠിപ്പിക്കുന്ന, മതേതരത്വത്തിൽ വിശ്വസിക്കുന്ന മുഴുവൻ ജനങ്ങൾക്കും മുസ്ലിംകളുൾപ്പെടെ ദലിത് പിന്നാക്ക ജനവിഭാഗങ്ങൾക്ക് പ്രത്യേകിച്ച് വലിയ ആത്മവിശ്വാസം നൽകുന്ന ഒന്നാണ് ലോക്സഭ തെരഞ്ഞെടുപ്പ് ഫലമെന്ന് തനിമ കേന്ദ്ര സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ നാളിതുവരെ ഒരു കക്ഷിയും ഒരു പ്രധാനമന്ത്രിയും നടത്തിയിട്ടില്ലാത്ത വർഗീയ ധ്രുവീകരണ പ്രസ്താവനകളും പ്രചാരണങ്ങളും നടത്തപ്പെട്ട പൊതു തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. ഫാഷിസ്റ്റ് വംശീയ വിരുദ്ധ ശക്തികൾ ഒരുമിച്ചുനിന്ന് പൊരുതിയാൽ മതേതര ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പ് സാധ്യമാണെന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.
രാജ്യവും ഭരണഘടനയും അതിെൻറ മതേതര സ്വഭാവവും ഭീഷണി നേരിട്ട സന്ദർഭത്തിൽ ഉയർന്ന രാഷ്ട്രീയ പ്രബുദ്ധതയോടെ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ച മുഴുവൻ ഇന്ത്യൻ ജനതയും അഭിനന്ദനം അർഹിക്കുന്നു. വെറുപ്പിെൻറ പ്രത്യയശാസ്ത്രത്തോട് പടക്കളത്തിൽ പൊരുതിയ മുഴുവൻ രാഷ്ട്രീയ മത സാമൂഹിക സംഘടനകളും ഒത്തു ചേർന്നാണ് പ്രതീക്ഷ നൽകുന്ന ഈ തെരഞ്ഞെടുപ്പ് ഫലം സാധ്യമാക്കിയത്. ഈ ജനവിധി മതേതര സമൂഹത്തിന് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നുണ്ട് എന്ന തിരിച്ചറിവോടെ മുന്നോട്ടു പോവാന്‍ സാധിക്കണം. സംഘ്പരിവാറിന് ഇന്ത്യയിലൊട്ടാകെ തിരിച്ചടി നേരിട്ടപ്പോഴും കേരളത്തില്‍ അവര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞു എന്നത് കേരളീയര്‍ എന്ന നിലയില്‍ നമ്മെ കൂടുതല്‍ ജാഗ്രതയുള്ളവരാക്കേണ്ടതുണ്ടെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.