ത്വാഇഫ്: കനത്ത മഴയെ തുടർന്ന് നാശനഷ്ടങ്ങളുണ്ടായ ത്വാഇഫ് മേഖലയിലെ ഡിസ്ട്രിക്ടുകൾ ഗവർണർ സഉൗദ് ബിൻ നഹാർ ബിൻ സഉൗദ് സന്ദർശിച്ചു. തിങ്കളാഴ്ചയാണ് ഗവർണർ പ്രദേശങ്ങളിലെത്തിയത്.
ത്വാഇഫ് ഗവർണറേറ്റ് അണ്ടർ സെക്രട്ടറി നാസർ ബിൻ ഹമൂദ് അൽസുബൈഇ, പൊലീസ് ഡയറക്ടർ മേജർ ജനറൽ ഉസ്മാൻ അൽയൂസുഫ്, ത്വാഇഫ് മേയർ എൻജി. നാസർ അൽറുഹൈലി, സിവിൽ ഡിഫൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ യാസർ അൽ ശരീഫ്, സർക്കാർ വകുപ്പ് മേധാവികൾ തുടങ്ങിയവർ ഗവർണറെ അനുഗമിച്ചു. ഗവർണർ കുറെ സ്ഥലങ്ങൾ സന്ദർശിക്കുകയും നിരവധി ആളുകളെ കാണുകയും അവരുടെ ആവശ്യങ്ങളും പരാതികളും കേൾക്കുകയും ചെയ്തു. പാറകൾ വീണ് വീടുകൾ തകർന്നത് സന്ദർശിച്ചു.
പൗരന്മാർക്കും താമസക്കാർക്കും ആശ്വാസം നൽകുന്നതിൽ ഭരണകൂടത്തിെൻറ താൽപര്യം ഗവർണർ പ്രദേശവാസികളുമായുള്ള സംസാരത്തിനിടെ സൂചിപ്പിച്ചു. മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലിെൻറയും ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താെൻറയും നിർദേശാനുസരണമാണ് സന്ദർശനം. മഴ ദുരിതബാധിത സ്ഥലങ്ങളിലെത്തി ആളുകളെ കണ്ട് റിപ്പോർട്ടുകൾ തയാറാക്കി സമർപ്പിക്കാനും അടിയന്തര പരിഹാരം കണ്ടെത്താനും ഭരണനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസം ത്വാഇഫിെൻറ ചില ഭാഗങ്ങളിൽ നല്ല മഴയാണുണ്ടായത്. കനത്ത മഴയെ തുടർന്ന് വലിയ നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.