ജിദ്ദ: അബഹ വിമാനത്താവളത്തിനു നേരെ ബുധനാഴ്ച യമൻ വിമത സായുധ സംഘമായ ഹൂതികൾ നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച് ലോകം.
അമേരിക്ക, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഇൗജിപ്ത്, യമൻ, അഫ്ഗാനിസ്താൻ, യു.എൻ, അറബ് ലീഗ്, ഒ.െഎ.സി, അറബ് ആഭ്യന്തര മന്ത്രിമാരുടെ സെക്രേട്ടറിയറ്റ് തുടങ്ങി ലോകത്തിെൻറ നാനാദിക്കുകളിൽ നിന്ന് ശക്തമായ പ്രതികരണമാണ് ഭീകരാക്രമണത്തിന് എതിരെയുണ്ടായത്.
അബഹ വിമാനത്താവളത്തിലെ ഭീകരാക്രമണത്തെ അപലപിക്കുന്നുവെന്നും യമൻ പ്രതിസന്ധി നീട്ടിക്കൊണ്ടുപോകാനാണ് ഹൂതികൾ ഇത്തരം ആക്രമണങ്ങളിലൂടെ ശ്രമിക്കുന്നതെന്നും അമേരിക്കൻ വൈറ്റ്ഹൗസ് വക്താവ് ജെയ്ൻ സാകി പറഞ്ഞു. അബഹ വിമാനത്താവളത്തിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ െഎക്യരാഷ്ട്ര സഭ വക്താവ് സ്റ്റീഫൻ ദുജാറീക് കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
സിവിലിയന്മാരെയും അവരുടെ വസ്തുക്കളെയും ലക്ഷ്യമിട്ടുള്ള എല്ലാ ആക്രമണങ്ങളെയും യു.എൻ അപലപിക്കുന്നുവെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഇറാൻ പിന്തുണയോടെ ഹൂതികൾ നടത്തിയ ആക്രമണം ഭീരുത്വമാണെന്നും ആക്രമണത്തെ അപലപിക്കുന്നുവെന്നും യു.എ.ഇ വ്യക്തമാക്കി.
ഭീരുത്വം നിറഞ്ഞ ആക്രമണങ്ങളെ നേരിടാനും സ്ഥിരതയും സമാധാനവും കാത്തുസൂക്ഷിക്കാനും നടത്തുന്ന നടപടികൾക്ക് സൗദി അറേബ്യക്ക് എല്ലാവിധ പിന്തുണയുണ്ടാകുമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഭീകര പ്രവർത്തനങ്ങളുടെ തുടർച്ച മേഖലയിലെ സുരക്ഷക്കും സ്ഥിരതക്കും ഹൂതികൾ വരുത്തുന്ന അപകടം സ്ഥിരീകരിക്കുന്നതാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യമൻ ഗവൺമെൻറും ആക്രമണത്തെ ശക്തമായി അപലപിച്ചു.
അറബ് മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുന്നതിനുള്ള ഹൂതികളുടെ ശ്രമത്തിെൻറ പുതിയ തെളിവാണ് അബഹ വിമാനത്താവളത്തിനു നേരെയുള്ള ആക്രമണമെന്ന് അറബ് ആഭ്യന്തര മന്ത്രിമാരുടെ ജനറൽ സെക്രേട്ടറിയറ്റ് പ്രസ് താവനയിൽ പറഞ്ഞു. സൗദി അറേബ്യയുടെ സുരക്ഷയും സിവിലിയന്മാരെയും അവരുടെ വസ്തുക്കളെയും ലക്ഷ്യമിട്ടുള്ള ആക്രമണത്തെ അപലപിക്കുന്നു എന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.