ജുമൈറ ഗോൾഫ്​ എസ്​േ​റ്ററ്റ്​ മെട്രോ സ്​റ്റേഷൻ

ജുമൈറ ഗോൾഫ്​ എസ്​റ്റേറ്റ്​ മെട്രോ സ്​റ്റേഷൻ നാളെ തുറക്കും

ദുബൈ: ജുമൈറ ഗോൾഫ്​ എസ്​റ്റേറ്റ്​ ​െ​മട്രോ സ്​റ്റേഷൻ ബുധനാഴ്​ച തുറക്കുമെന്ന്​ ആർ.ടി.എ അറിയിച്ചു. ഭൂമിക്കടിയിലുള്ള ഏറ്റവും വലിയ മെട്രോ സ്​റ്റേഷനുകളിലൊന്നാണിത്​.

എക്​സ്​പോയുടെ റൂട്ട്​ 2020വി​െൻറ ഭാഗമാണ്​ പുതിയ സ്​റ്റേഷൻ. എക്​സ്​പോ തുടങ്ങു​േമ്പാഴായിരിക്കും സ്​റ്റേഷൻ തുറക്കുക എന്നായിരുന്നു നേര​േത്ത അറിയിച്ചിരുന്നത്​. എന്നാൽ, ഒരു മാസം മുമ്പുതന്നെ സ്​റ്റേഷൻ തുറക്കുകയാണ്​.

എക്​സ്​പോ യാത്രികർക്ക്​ മാത്രമല്ല, ഇവിടെയുള്ള താമസക്കാർക്കും തൊഴിലാളികൾക്കുമെല്ലാം ഉപകാരപ്പെടുന്നതാണ്​ പുതിയ സ്​റ്റേഷൻ. ദുബൈ ​െ​പ്രാഡക്​ഷൻ സിറ്റി, ഐ.എം.പി.ഇസഡ്​, ദുബൈ സ്​പോർട്​സ്​ സിറ്റി തുടങ്ങിയ സ്​ഥലങ്ങളിലേക്കുള്ളവർക്ക്​ ഉപകാരപ്പെടും. 28,700 ചതുരശ്ര മീറ്റർ വിസ്​തൃതിയിലാണ്​ സ്​റ്റേഷൻ. മണിക്കൂറിൽ 11,555 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്​. ദിവസം 2.50 ലക്ഷം യാത്രക്കാർക്ക്​ സഞ്ചരികാൻ കഴിയും. രണ്ട്​ ബോർഡിങ്​ പ്ലാറ്റ്​ഫോമുകളും നാല്​ ബസ്​ സ്​റ്റോപ്പും 20 ടാക്​സി സ്​റ്റാൻഡും 400 സൗജന്യ പാർക്കിങും ഉണ്ട്​. നിശ്​ചയദാർഡ്യ വിഭാഗത്തിൽപെട്ടവർക്ക്​ 20 പാർക്കിങ്​ ​േസ്ലാട്ടുണ്ട്​. 14 കച്ചവട ഔട്ട്​ലെറ്റുകളും ഇവിടെയുണ്ട്​.

റൂട്ട്​ 2020 ലോഞ്ച്​ ചെയ്​ത്​ എട്ട്​ മാസത്തിനു​ശേഷമാണ്​ ജുമൈറ ഗോൾഫ്​ എസ്​റ്റേറ്റ്​ സ്​റ്റേഷൻ തുറക്കുന്നത്​. റൂട്ട്​ 2020യിലെ ആറ്​​ ​സ്​റ്റേഷനുകൾ നേര​േത്ത തുറന്നിരുന്നു. ജബൽ അലി, ഗാർഡൻസ്​, ഡിസ്​കവറി ഗാർഡൻസ്​, അൽ ഫുർജാൻ എന്നിവ ജനുവരിയിൽ തുറന്നു. ദുബൈ ഇൻവസ്​റ്റ്​മെൻറ്​ പാർക്ക്​, എക്​സ്​പോ 2020 എന്നിവ ജൂണിലും തുറന്നിരുന്നു. എന്നാൽ, എക്​സ്​പോയുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്നവരെ മാത്രമെ എക്​സ്​പോ സ്​റ്റേഷനിലേക്ക്​ അനുവദിക്കുന്നുള്ളൂ. എക്​സ്​പോ തുടങ്ങുന്ന ഒക്​ടോബർ ഒന്ന്​ മുതലായിരിക്കും ഇവിടേക്ക്​ യാത്ര പ്രവേശനം.

ദിവസവും 1.25 ലക്ഷം പേർ റൂട്ട്​ 2020യിലൂടെ യാത്ര ചെയ്യുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 2030ഓടെ ഇത്​ 2.75 ലക്ഷമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

Tags:    
News Summary - The Jumeirah Golf Estate metro station will open tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.