ജുമൈറ ഗോൾഫ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷൻ നാളെ തുറക്കും
text_fieldsദുബൈ: ജുമൈറ ഗോൾഫ് എസ്റ്റേറ്റ് െമട്രോ സ്റ്റേഷൻ ബുധനാഴ്ച തുറക്കുമെന്ന് ആർ.ടി.എ അറിയിച്ചു. ഭൂമിക്കടിയിലുള്ള ഏറ്റവും വലിയ മെട്രോ സ്റ്റേഷനുകളിലൊന്നാണിത്.
എക്സ്പോയുടെ റൂട്ട് 2020വിെൻറ ഭാഗമാണ് പുതിയ സ്റ്റേഷൻ. എക്സ്പോ തുടങ്ങുേമ്പാഴായിരിക്കും സ്റ്റേഷൻ തുറക്കുക എന്നായിരുന്നു നേരേത്ത അറിയിച്ചിരുന്നത്. എന്നാൽ, ഒരു മാസം മുമ്പുതന്നെ സ്റ്റേഷൻ തുറക്കുകയാണ്.
എക്സ്പോ യാത്രികർക്ക് മാത്രമല്ല, ഇവിടെയുള്ള താമസക്കാർക്കും തൊഴിലാളികൾക്കുമെല്ലാം ഉപകാരപ്പെടുന്നതാണ് പുതിയ സ്റ്റേഷൻ. ദുബൈ െപ്രാഡക്ഷൻ സിറ്റി, ഐ.എം.പി.ഇസഡ്, ദുബൈ സ്പോർട്സ് സിറ്റി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ളവർക്ക് ഉപകാരപ്പെടും. 28,700 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സ്റ്റേഷൻ. മണിക്കൂറിൽ 11,555 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്. ദിവസം 2.50 ലക്ഷം യാത്രക്കാർക്ക് സഞ്ചരികാൻ കഴിയും. രണ്ട് ബോർഡിങ് പ്ലാറ്റ്ഫോമുകളും നാല് ബസ് സ്റ്റോപ്പും 20 ടാക്സി സ്റ്റാൻഡും 400 സൗജന്യ പാർക്കിങും ഉണ്ട്. നിശ്ചയദാർഡ്യ വിഭാഗത്തിൽപെട്ടവർക്ക് 20 പാർക്കിങ് േസ്ലാട്ടുണ്ട്. 14 കച്ചവട ഔട്ട്ലെറ്റുകളും ഇവിടെയുണ്ട്.
റൂട്ട് 2020 ലോഞ്ച് ചെയ്ത് എട്ട് മാസത്തിനുശേഷമാണ് ജുമൈറ ഗോൾഫ് എസ്റ്റേറ്റ് സ്റ്റേഷൻ തുറക്കുന്നത്. റൂട്ട് 2020യിലെ ആറ് സ്റ്റേഷനുകൾ നേരേത്ത തുറന്നിരുന്നു. ജബൽ അലി, ഗാർഡൻസ്, ഡിസ്കവറി ഗാർഡൻസ്, അൽ ഫുർജാൻ എന്നിവ ജനുവരിയിൽ തുറന്നു. ദുബൈ ഇൻവസ്റ്റ്മെൻറ് പാർക്ക്, എക്സ്പോ 2020 എന്നിവ ജൂണിലും തുറന്നിരുന്നു. എന്നാൽ, എക്സ്പോയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ മാത്രമെ എക്സ്പോ സ്റ്റേഷനിലേക്ക് അനുവദിക്കുന്നുള്ളൂ. എക്സ്പോ തുടങ്ങുന്ന ഒക്ടോബർ ഒന്ന് മുതലായിരിക്കും ഇവിടേക്ക് യാത്ര പ്രവേശനം.
ദിവസവും 1.25 ലക്ഷം പേർ റൂട്ട് 2020യിലൂടെ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030ഓടെ ഇത് 2.75 ലക്ഷമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.