ജിദ്ദ: കോവിഡ് ജീവിതത്തിെൻറ എല്ലാ തലങ്ങളിലും അടിച്ചേൽപ്പിച്ച ഫലങ്ങൾ പരിമിതപ്പെടുത്തുന്നതിൽ രാജ്യം സ്വീകരിച്ച നടപടികളും ശ്രമങ്ങളും വലിയ വിജയകരമായെന്ന് സൽമാൻ രാജാവ് പറഞ്ഞു. ബലിപെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെയും അറബ് മുസ്ലിം രാജ്യങ്ങളിലേയും മുഴുവനാളുകൾക്കും ആശംസകൾ അർപ്പിച്ചുള്ള സന്ദേശത്തിലാണ് സൽമാൻ രാജാവ് ഇക്കാര്യം പറഞ്ഞത്.
22 ദശലക്ഷത്തിലധികം ഡോസ് കോവിഡ് വാക്സിൻ രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും നൽകി സാമൂഹിക പ്രതിരോധശേഷി വർധിപ്പിക്കാനായതിൽ ദൈവത്തെ സ്തുതിക്കുന്നു. ഇതിലൂടെ ഇരുഹറമുകളിലെ തീർഥാടകരുടെ എണ്ണം വർധിപ്പിക്കാനും കൂടുതലാളുകൾക്ക് ഹജ്ജ്, ഉംറ നിർവഹിക്കാനും സാധിച്ചു. മുൻകരുതൽ നടപടികൾ പാലിക്കുന്നതിലുള്ള പ്രതിജ്ഞാബദ്ധതയിൽ തീർഥാടകരെ അഭിനന്ദിക്കുന്നു. ഇതിെൻറ ഏറ്റവും പ്രധാനപ്പെട്ട ഫലങ്ങളിലൊന്ന് കോവിഡ് കാലത്ത് ആരംഭിച്ച ആപ്ലിക്കേഷനിലൂടെ 17 ലക്ഷം പേർക്ക് ഉംറ നിർവഹിക്കാനും ഇരുഹറമുകളിൽ വെച്ച് നമസ്കരിക്കാനും സാധിച്ചുവെന്നതാണ്.
പകർച്ചവ്യാധി പടരുകയും അതിെൻറ വകഭേദങ്ങൾ ഉണ്ടാകുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത് മനുഷ്യെൻറ ആരോഗ്യം സംരക്ഷിക്കുകയാണ് ഇസ്ലാം കൽപിക്കുന്ന പ്രഥമ ചുമതല. അതിനാൽ പകർച്ചവ്യാധിയെ പ്രതിരോധിച്ചും അതിെൻറ വ്യാപനം തടഞ്ഞും മുഴുവൻ ഹജ്ജ് തീർഥാടകരുടെ സുരക്ഷക്ക് ഗവൺമെൻറ് അതീവ താൽപര്യമാണ് കാണിക്കുന്നതെന്നും സൽമാൻ രാജാവ് പറഞ്ഞു.
അന്താരാഷ്ട്ര തലത്തിലെ ആരോഗ്യ നിയന്ത്രണങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി ഈ വർഷത്തെ ഹജ്ജ് സീസണിൽ രാജ്യം ഒരുപാട് നിയന്ത്രണ, പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇനിയും രാജ്യത്തെ ബന്ധപ്പെട്ട വകുപ്പുകൾ ആരോഗ്യസ്ഥിതി വിലയിരുത്തുന്നത് തുടരുകയും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും.
തീർഥാടന സേവന രംഗത്ത ബന്ധപ്പെട്ട വകുപ്പുകൾ വിവിധ ഡിജിറ്റൽ സംവിധാനങ്ങൾ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഇത് തീർഥാടകരുടെയും അവർക്ക് വേണ്ടി സേവനത്തിലേർപ്പെടുന്നവരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനു സഹായിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഇസ്ലാമിെൻറ അഞ്ചാമത്തെ സ്തംഭമായ ഹജ്ജ് കർമം സംഘടിപ്പിക്കാനുള്ള രാജ്യത്തിെൻറ താൽപര്യത്തിെൻറ ഭാഗമാണ് ആഭ്യന്തര തീർഥാടകർക്ക് മാത്രമാക്കി ഹജ്ജ് കർമം പരിമിതപ്പെടുത്തിയത്. രാജ്യത്ത് താമസിക്കുന്ന എല്ലാ രാജ്യക്കാർക്കും ഹജ്ജിന് അവസരം നൽകാൻ ശ്രമിച്ചിട്ടുണ്ട്.
ഹജ്ജിന് സൗദി അറേബ്യ സ്വീകരിച്ച നിലപാടിനെ പല രാജ്യങ്ങളും സംഘടനകളും പിന്തുണയക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. തീർഥാടകരെ സംരക്ഷിക്കാനും കോവിഡ് വ്യാപനം തടയാനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ഹജ്ജിെൻറ വിജയത്തിന് പ്രവർത്തിച്ച എല്ലാവർക്കും അതോടൊപ്പം ബന്ധപ്പെട്ട പൊതു, സ്വകാര്യ മേഖലയിലെ മുഴുവൻ പേർക്കും നന്ദി രേഖപ്പെടുത്തുന്നതായും രാജാവ് പറഞ്ഞു. തീർഥാകർക്ക് ഹജ്ജ് കർമങ്ങൾ പുർത്തിയാക്കാനും അവരുടെ പ്രാർഥനകൾ സ്വീകരിക്കാനും സുരക്ഷിതരായി കുടുംബങ്ങളിലേക്ക് മടങ്ങാനും സാധിക്കെട്ടയെന്ന് സൽമാൻ രാജാവ് പ്രാർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.