ജിദ്ദ: സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ കോവിഡ് വാക്സിെൻറ രണ്ടാം ഡോസ് കുത്തിവെപ്പെടുത്തു. ഇതോടെ രണ്ട് ഡോസുമെടുത്ത് കോവിഡ് വാക് സിനേഷൻ പൂർത്തിയാക്കിയ ആദ്യത്തെ പൗരനായി മന്ത്രി. ഡിസംബർ 17നാണ് ആദ്യ ഡോസ് കുത്തിവെച്ചത്. രാജ്യത്തെ വാക്സിനേഷൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തത് മന്ത്രിയായിരുന്നു. അന്നേ ദിവസം കുത്തിവെപ്പെടുത്ത സ്ത്രീപുരുഷന്മാരായ രണ്ടുപേരും രണ്ടാം ഘട്ടത്തിൽ മന്ത്രിയോടൊപ്പം രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചു. ഒരു വിദേശിയും രണ്ടാംഘട്ട വാക്സിനെടുത്തവരിലുൾപ്പെടും. ഇതോടെ സൗദിയിൽ രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പിന് തുടക്കമായിരിക്കുകയാണ്. നിശ്ചിത ദിവസത്തിനിടയിൽ രണ്ട് കുത്തിവെപ്പെടുത്താലേ കോവിഡ് പ്രതിരോധ ശേഷി പൂർണമാകൂവെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ ഡോസ് കുത്തിവെപ്പ് നിശ്ചിത വിഭാഗമാളുകൾക്ക് നൽകുന്നത് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ കേന്ദ്രങ്ങളിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.