റിയാദ്: നിയമക്കുരുക്കിൽ അകപ്പെട്ട് 14 വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന മലപ്പുറം സ്വദേശി ശിവകുമാർ നാടണഞ്ഞു. റിയാദിലെ ഉമ്മുൽ ഹമാം ഉറൂബയിൽ കഴിഞ്ഞ 23 വർഷത്തിലധികമായി വർക്ക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്ന ശിവകുമാർ 2017 മുതൽ ഇഖാമ പുതുക്കാതെ കഴിയുകയായിരുന്നു. ഇതിനിടയിൽ രണ്ടു തവണ നാട്ടിൽ പോകാൻ ഔട്ട്പാസ് ലഭിച്ചെങ്കിലും പോയില്ല. എന്നാൽ, അടുത്തിടെ ജോലിക്കിടയിൽ കാലിന് മുറിവേറ്റു. പ്രമേഹ ബാധിതനായതിനാൽ പരിക്ക് ഗുരുതരമായി.
ഇതോടെ നാട്ടിലെത്താനുള്ള നിയമ സഹായത്തിനായി കേളി ഉമ്മുൽ ഹമാം ഏരിയ പ്രവർത്തകരെ സമീപിച്ചു. മുമ്പ് രണ്ടു തവണ ഔട്ട് പാസ് കിട്ടിയിട്ടും പോകാതിരുന്നതിനാൽ ഫൈനൽ എക്സിറ്റ് വിസ കിട്ടാൻ തടസ്സമുണ്ടായി. കേളി ജീവകാരുണ്യ വിഭാഗം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് തർഹീൽ വഴി എക്സിറ്റ് ഏർപ്പാടാക്കി.
പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായിച്ച കേളി ജീവകാരുണ്യ വിഭാഗം, ഉമ്മുൽ ഹമാം ഏരിയ പ്രവർത്തകർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവരോട് നന്ദി അറിയിച്ച് ശിവകുമാർ നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.