റിയാദ്: സൗദി അറേബ്യയിൽ പുതിയ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. തലസ്ഥാനമായ റിയാദിലും കിഴക്കൻ പ്രവിശ്യയിലുമാണ് കൂടുതൽ രോഗികൾ. ശനിയാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 386 പേരാണ് പുതിയ രോഗികൾ. ഏറെക്കാലത്തിനു ശേഷമാണ് ദമ്മാം ഉൾപ്പെടുന്ന കിഴക്കൻ പ്രവിശ്യയിൽ പ്രതിദിന രോഗികളുടെ എണ്ണം നൂറിന് മുകളിലെത്തുന്നത്. രോഗമുക്തരുടെ എണ്ണം ഉയരുന്നതാണ് നേരിയ ആശ്വാസം.
രാജ്യത്ത് വിവിധയിടങ്ങളിലായി നാലു മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,69,961ഉം രോഗമുക്തരുടെ എണ്ണം 3,61,237ഉം ആയി. ആകെ മരണസംഖ്യ 6397 ആയി ഉയർന്നു. അസുഖബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2327 ആയി കുറഞ്ഞു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 401 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.