ജുബൈൽ: ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ (ജി.എ.എസ്.ടി.എ.ടി) കണക്കുപ്രകാരം സൗദി അറേബ്യയിൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 2022ൽ 94.3 ശതമാനമായി ഉയർന്നു. 2022ലെ കുടുംബങ്ങൾക്കും വ്യക്തികൾക്കുമായുള്ള വിവര വിനിമയ സാങ്കേതികവിദ്യയുടെ ഉപയോഗം അടിസ്ഥാനമാക്കിയുള്ളതാണ് ബുള്ളറ്റിൻ. ഇത് കുടുംബങ്ങൾക്കും വ്യക്തികൾക്കും ആശയവിനിമയത്തിന്റെയും വിവര സാങ്കേതിക വിദ്യയുടെയും പ്രവർത്തനത്തെക്കുറിച്ചുള്ള വളർച്ചയെ സൂചിപ്പിക്കുന്നു.
കണക്കുപ്രകാരം 15 വയസ്സും അതിൽ കൂടുതലുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കളുടെ നിരക്ക് 94.3 ശതമാനമായി വർധിച്ചു. 2021നെ അപേക്ഷിച്ച് 1.4 ശതമാനം വർധന. ഇന്റർനെറ്റ് ഉപയോഗിക്കുന്ന പുരുഷന്മാരുടെ നിരക്ക് 95 ശതമാനത്തിലെത്തി. സ്ത്രീകളുടേത് 93.3 ആണ്. സൗദികൾ 93.6 ശതമാനവും സൗദികളല്ലാത്തവരിൽ 95.2 ശതമാനവും ഇന്റർനെറ്റ് ഉപയോക്താക്കളാണ്. ഇന്റർനെറ്റ് സൗകര്യമുള്ള കുടുംബങ്ങളുടെ ശതമാനം 96.5 ഉം കമ്പ്യൂട്ടർ ഉള്ള കുടുംബങ്ങളുടെ ശതമാനം 57.4ഉം ആയിരുന്നു.
2022ൽ കമ്പ്യൂട്ടർ ഉപയോഗിച്ച 15 വയസ്സും അതിൽ കൂടുതലുമുള്ള വ്യക്തികളുടെ നിരക്ക് 49.3 ശതമാനമാണ്. സൗദികൾ 55.1 ശതമാനവും വിദേശികൾ 40.08 ശതമാനവുമാണ്. 2022ൽ ഒരു മൊബൈൽ ഫോൺ 97.7 ശതമാനത്തിലെത്തി. ഇന്റർനെറ്റ് ഉപയോഗിക്കുന്ന 15 വയസ്സും അതിൽ കൂടുതലുമുള്ള വ്യക്തികൾക്കിടയിൽ സോഷ്യൽ മീഡിയയിലെ പങ്കാളിത്തം സർവ സാധാരണമാണ്. ഇത് മൊത്തം ഇന്റർനെറ്റ് ഉപയോക്താക്കളുടെ 92.8 ശതമാനത്തെ പ്രതിനിധാനംചെയ്യുന്നു. പുരുഷന്മാരുടെ ഉപയോഗ നിരക്ക് 92.9 ശതമാനവും സ്ത്രീകളുടെ ഉപയോഗ നിരക്ക് 92.6 ശതമാനവുമാണ്. ഇന്റർനെറ്റ് വഴി സാധനങ്ങളും സേവനങ്ങളും വാങ്ങിയവരുടെ നിരക്ക് 2022ലെ മൊത്തം ഇന്റർനെറ്റ് ഉപയോക്താക്കളുടെ 59.7 ശതമാനത്തിലെത്തി. പുരുഷ വാങ്ങലുകളുടെ ശതമാനം 58.8 ആയിരുന്നു. അതേസമയം ഇന്റർനെറ്റ് വഴിയുള്ള സ്ത്രീകളുടെ വാങ്ങലുകൾ 60.9 ആണ്. ഇൻറർനെറ്റ് വഴി ഏറ്റവും കൂടുതൽ വാങ്ങുന്നത് ഷൂസും സ്പോർട്സ് സാധനങ്ങളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.