ജിദ്ദ: കോവിഡ് സാഹചര്യത്തിൽ സാമൂഹിക ഇടപെടലുകൾക്കായി ഏർപ്പെടുത്തിയ 'തവക്കൽന' ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം 23 ദശലക്ഷമായി ഉയർന്നു. പുതിയ കണക്ക് പ്രകാരം മൂന്ന് ഘട്ടങ്ങളിലൂടെയാണ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഇത്രയും വർധനവുണ്ടായത്.
നിലവിൽ ആപ്ലിക്കേഷൻ നൂറിലധികം സേവനങ്ങൾ നൽകുന്നുണ്ട്. കൂടാതെ ലോകമെമ്പാടുമുള്ള 75ലധികം രാജ്യങ്ങളിലും ലഭ്യമാക്കിയിട്ടുമുണ്ട്.
കോവിഡിനെ നേരിടാനുള്ള സർക്കാർ ശ്രമങ്ങളെ പിന്തുണക്കുന്നതിന് സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷൽ ഇൻറലിജൻസ് അതോറിറ്റി (സദ്യ)യാണ് ഇൗ ആപ്ലിക്കേഷൻ വികസിപ്പിച്ചത്.
കോവിഡിെൻറ തുടക്കത്തിൽ കർഫ്യൂ സമയത്ത് രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ, സുരക്ഷാ വിഷയങ്ങൾക്കായി സൽമാൻ രാജാവിെൻറ നിർദേശപ്രകാരമാണ് തവക്കൽന ആപ്ലിക്കേഷൻ ഏർപ്പെടുത്തുന്നത്.
ആരോഗ്യസ്ഥിതി രേഖപ്പെടുത്തുക, കർഫ്യൂ സമയത്ത് വിവിധ ആവശ്യങ്ങൾക്കുള്ള പെർമിറ്റുകൾ അനുവദിക്കുക, സർക്കാർ-സ്വകാര്യ ഏജൻസികളുടെ സേവനം, ആരോഗ്യസേവനം എന്നിവയായിരുന്നു ആദ്യ ഘട്ടത്തിൽ തവക്കൽനയിലൂടെ ലഭിച്ചിരുന്നത്.
ഇൗ സമയത്ത് തവക്കൽനയിലൂടെ ഏകദേശം 27 ദശലക്ഷം യാത്രാ പെർമിറ്റുകൾ നൽകിയിരുന്നു.
കർഫ്യൂവിന് ശേഷം കോവിഡ് തടയുന്നതിനും സമൂഹത്തിെൻറ സുരക്ഷ ഉറപ്പാക്കുന്നതിനും ഒപ്പം ജാഗ്രതയോടെ പഴയ സ്ഥിതിയിലേക്ക് മടങ്ങുന്നതിനാവശ്യമായ സേവനങ്ങൾ നൽകി. സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും സുരക്ഷിതമായ തിരിച്ചുവരവ് സാധ്യമാക്കുന്നതിനും പകർച്ചവ്യാധി തടയുന്നതിനുമുള്ള നിരവധി ഡിജിറ്റൽ സേവനങ്ങളും നൽകുക എന്നതായിരുന്നു ആപ്പിലൂടെ ലക്ഷ്യമിട്ടത്.
കോവിഡ് ടെസ്റ്റ് അപ്പോയിൻമെൻറുകൾ, വാക്സിൻ ബുക്കിങ് സേവനം, സുരക്ഷക്കായുള്ള കമ്യൂണിറ്റി മാനേജ്മെൻറ് സേവനങ്ങൾ, ആരോഗ്യ പാസ്പോർട്ട് സേവനങ്ങൾ, ഹജ്ജ് - ഉംറ സേവനങ്ങൾ തുടങ്ങിയവ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി. സൗദിയിൽ ജീവിതം സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുവന്ന ശേഷം മൂന്നാം ഘട്ടത്തിൽ പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും ജീവിതം സുഗമമാക്കുന്നതിനാവശ്യമായ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി ആപ്ലിക്കേഷൻ വീണ്ടും വികസിപ്പിക്കുകയുണ്ടായി.
'പ്രതീക്ഷ നൽകുന്ന സാേങ്കതിക വികസനത്തിലേക്ക്' എന്ന തലക്കെട്ടിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി തവക്കൽന ആപ്ലിക്കേഷൻ വികസിപ്പിക്കുന്ന നടപടികൾ തുടരുകയാണ്.
മൂന്നാം ഘട്ടത്തിൽ ആപ്ലിക്കേഷൻ സേവനങ്ങൾ ലോകമെമ്പാടും വ്യാപിപ്പിച്ചുകഴിഞ്ഞിരിക്കുന്നു.
ശ്രദ്ധേയവും വ്യതിരിക്തവുമായി ആപ്ലിക്കേഷനായി തവക്കൽനാ ഇതിനകം മാറിക്കഴിഞ്ഞിരിക്കുന്നു. പുതിയ ആപ്ലിക്കേഷനിലൂടെ സൗദി ഭരണകൂടം രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും സർക്കാർ സേവനങ്ങളും ആരോഗ്യ, യാത്രാസേവനങ്ങളും മറ്റും കൂടുതൽ എളുപ്പത്തിലും വേഗത്തിലുമാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.