ജിദ്ദ: മതേതര ഇന്ത്യയെ കാർന്നുതിന്നുന്ന കാൻസറായി സംഘ്പരിവാർ ഭരണം മാറിയെന്ന് സി.പി.എം സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പുത്തലത്ത് ദിനേശൻ അഭിപ്രായപ്പെട്ടു.
'ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി' എന്ന വിഷയത്തിൽ നവോദയ ജിദ്ദ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോദയ ജിദ്ദ പ്രസിഡന്റ് കിസ്മത്ത് മമ്പാട് അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം സംസാരിച്ചു.
ഗായകൻ ചന്ദ്രു സ്വാഗതഗാനവും ബാലവേദി അംഗം നാദിയ നൗഫൽ കവിതപാരായണവും അവതരിപ്പിച്ചു. നിറഞ്ഞസദസ്സിൽ ദിനേശൻ പുത്തലത്ത് മാപ്പിള രാമായണം ആലപിച്ചത് സദ്ദസ്സ് അവേശത്തോടെ ഏറ്റുപാടി. ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സ്വാഗതവും ട്രഷറർ സി.എം. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.