റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും തായ്ലൻഡ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ജനറൽ പ്രയുത് ചാൻ ഓച്ചയും കൂടിക്കാഴ്ച നടത്തി.
റിയാദിലെ അൽയമാമ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. കൊട്ടാരത്തിലെത്തിയ തായ്ലൻഡ് പ്രധാനമന്ത്രിയെ കിരീടാവകാശി സ്വീകരിച്ചു.
ഔദ്യോഗിക സ്വീകരണച്ചടങ്ങുകൾ നടന്നു. ശേഷം ഇരുവരും രണ്ട് സൗഹൃദ രാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങൾ നേടിയെടുക്കുന്നതിനായി വിവിധ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുകയും കൂടിയാലോചന നടത്തുകയും ചെയ്തു.
സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ്, നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സഹമന്ത്രി അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, കാബിനറ്റ് അംഗവും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഐബാൻ, വാണിജ്യ-വാർത്ത മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി, മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി, തായ്ലൻഡ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോൺ പ്രമോദ് വിനേ, ഊർജ മന്ത്രി സബ്ട്ടനാ ബങ് ബെൻമിച്ചാവോ, തൊഴിൽ മന്ത്രി സുചത് ഷും ക്ലീൻ എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.