ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ സൗ​ദി ദേ​ശീ​യ കോ​ഓ​ഡി​നേ​ഷ​ൻ വി​ങ് മ​ക്ക​യി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ദി ഇ​സ്‍ലാ​ഹി സം​ഗ​മം വി​സ്ഡം ഇ​സ്‍ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്

പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സൗ​ദി ദേ​ശീ​യ ഇ​സ്‍ലാ​ഹി സം​ഗ​മം മ​ക്ക​യി​ൽ സ​മാ​പി​ച്ചു

മ​ക്ക: സൗ​ദി അ​റേ​ബ്യ​യി​ലെ വ്യ​ത്യ​സ്ത പ്ര​വി​ശ്യ​ക​ളി​ലെ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ പ്ര​വ​ർ​ത്ത​ക​രു​ടെ ദേ​ശീ​യ സം​ഗ​മം മ​ക്ക​യി​ൽ ന​ട​ന്നു. ‘ഖു​ർ​ആ​ൻ എ​ന്റെ ജീ​വി​ത​പാ​ത’ പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന ദ്വൈ​മാ​സ ദേ​ശീ​യ കാ​മ്പ​യി​നി​ന്റെ സ​മാ​പ​ന​മാ​യി​ട്ടാ​യി​രു​ന്നു സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

സൗ​ദി മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ കീ​ഴി​ലു​ള്ള മ​ക്കാ ദ​അ​വാ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് സെ​ന്റ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ മ​ക്ക ജം​ഇ​യ്യ​തു​ൽ ഖൈ​രി​യ്യ​യു​ടെ പി​ന്തു​ണ​യോ​ടെ നാ​ലു വേ​ദി​ക​ളി​ൽ ഏ​ഴു സെ​ഷ​നു​ക​ളി​ലാ​യി ന​ട​ന്ന സം​ഗ​മം വി​സ്ഡം ഇ​സ്‍ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പി.​എ​ൻ. അ​ബ്ദു​ല്ല​ത്തീ​ഫ് മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​സ്ജി​ദു​ൽ ഹ​റാ​മി​ലെ ശൈ​ഖ് ഡോ. ​അ​ബ്ദു​ല്ല ബി​ൻ നാ​സ​ർ അ​ൽ അ​സീ​രി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​സ്ഡം ഇ​സ്‍ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ കേ​ര​ള സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. അ​ശ്റ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി പീ​സ് റേ​ഡി​യോ സി.​ഇ.​ഒ പ്ര​ഫ. ഹാ​രി​സ് ബി​ൻ സ​ലീം, ത്വാ​ഇ​ഫ് യൂ​നി​വേ​ഴ്സി​റ്റി അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ശൈ​ഖ് ഡോ. ​യാ​സി​ർ ബി​ൻ ഹം​സ, ദ​മ്മാം ഇ​സ്‍ലാ​മി​ക് ക​ൾ​ച​റ​ൽ സെ​ന്റ​ർ മ​ല​യാ​ള വി​ഭാ​ഗം ത​ല​വ​ൻ ശൈ​ഖ് അ​ബ്ദു​ൽ ജ​ബ്ബാ​ർ അ​ബ്ദു​ല്ല അ​ൽ മ​ദീ​നി, ജി​ദ്ദ ദ​അ​വ സെ​ന്റ​റി​ലെ ശൈ​ഖ് ഉ​മ​ർ​കോ​യ മ​ദീ​നി.

ഹാ​ഇ​ൽ ദ​അ​വാ സെ​ന്റ​റി​ലെ ശൈ​ഖ് അ​ബ്ദു​സ്സ​ലാം മ​ദീ​നി, മ​റാ​ത്ത് ദ​അ​വാ സെ​ന്റ​റി​ലെ താ​ജു​ദ്ദീ​ൻ സ​ല​ഫി, ഖ​മീ​സ് മു​ശൈ​ത് ദ​അ​വാ സെ​ന്റ​റി​ലെ ഖാ​ലി​ദ് സ​ലാ​ഹി, നൗ​ഷാ​ദ് സ്വ​ലാ​ഹി, മ​ദീ​ന യൂ​നി​വേ​ഴ്സി​റ്റി​യി​ലെ നൂ​റു​ദ്ദീ​ൻ സ്വ​ലാ​ഹി, കി​ങ് സ​ഊ​ദ് യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ആ​ശി​ഖ് അ​ൽ ഹി​ക​മി, ഇ​സ്‍ലാ​ഹി സെ​ന്റ​ർ പ്ര​ബോ​ധ​ക​രാ​യ ലു​ഖ്മാ​നു​ൽ ഹ​കീം (ജു​ബൈ​ൽ), ഇ​ബ്രാ​ഹിം അ​ൽ ഹി​ക​മി (ജി​ദ്ദ), അ​ബ്ദു​ല്ല അ​ൽ ഹി​ക​മി (റി​യാ​ദ്), ഉ​മ​ർ മു​ഖ്താ​ർ അ​ൽ ഹി​ക​മി (മ​ക്ക), ശം​സീ​ർ സ്വ​ലാ​ഹി (ജീ​സാ​ൻ) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം, പാ​ന​ൽ ഡി​സ്ക​ഷ​ൻ, പ്ര​ബോ​ധ​ക സം​ഗ​മം, ലീ​ഡേ​ഴ്സ് മീ​റ്റ്, ആ​ദ​ർ​ശ സെ​ഷ​ൻ, ബാ​ല​സം​ഗ​മം, വി​ദ്യാ​ർ​ഥി സം​ഗ​മം, സ​മാ​പ​ന സ​മ്മേ​ള​നം തു​ട​ങ്ങി​യ സെ​ഷ​നു​ക​ൾ​ക്ക് ജി.​സി.​സി ഇ​സ്‍ലാ​ഹി കോ​ഓ​ഡി​നേ​ഷ​ൻ ക​ൺ​വീ​ന​ർ ശ​രീ​ഫ് ഏ​ലാ​ങ്കോ​ട് (യു.​എ.​ഇ), കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ഇ​സ്‍ലാ​ഹി കോ​ഓ​ഡി​നേ​ഷ​ൻ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കൈ​ത​യി​ൽ ഇ​മ്പി​ച്ചി​ക്കോ​യ.

തെ​ക്ക​ൻ പ്ര​വി​ശ്യ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി കോ​ഓ​ഡി​നേ​ഷ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​ശ​ഹീ​ർ (ഖ​മീ​സ് മു​ശൈ​ത്), ചെ​യ​ർ​മാ​ൻ ഡോ. ​രി​യാ​സ് (അ​ബ​ഹ), റി​യാ​ദ് ഇ​സ്‍ലാ​ഹി കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജാ​ഫ​ർ, മ​ധ്യ​പ്ര​വി​ശ്യ കോ​ഓ​ഡി​നേ​റ്റ​ർ ഉ​മ​ർ ശ​രീ​ഫ്, പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ ഇ​സ്‍ലാ​ഹി കോ​ഓ​ഡി​നേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​കെ. മു​ഹ​മ്മ​ദ് കു​ട്ടി.

മ​ക്ക ദ​അ​വ സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ആ​സിം, ജി​ദ്ദ ദ​അ​വാ കോ ​ഓ​ഡി​നേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ വാ​ഴ​ക്കാ​ട്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ഇ​സ്‍ലാ​ഹി സെ​ന്റ​ർ കോ​ഓ​ഡി​നേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ർ​ശ​ദ് ബി​ൻ ഹം​സ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ദേ​ശീ​യ സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വ്യ​ത്യ​സ്ത വി​ജ്ഞാ​ന മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - The Saudi Islahi Summit concluded in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.