ജിദ്ദ: തീർഥാടനം സംബന്ധിച്ച വിപുലമായ പ്രദർശനവും സമ്മേളനവും ‘ഹജ്ജ് എക്സ്പോ 2023’ എന്ന പേരിൽ ജിദ്ദ സൂപ്പർ ഡോമിൽ തിങ്കളാഴ്ച ആരംഭിക്കും. മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടി ഈ മാസം 12 വരെ നീളും. പ്രദർശനത്തിനു പുറമെ ഹജ്ജ്, ഉംറ സേവന സമ്മേളനവും നിരവധി ഡയലോഗ് സെഷനുകൾ, ശിൽപശാലകൾ എന്നിവയും പ്രധാന പരിപാടികളാണ്.
മന്ത്രിമാർ, തദ്ദേശീയരും അന്തർദേശീയ വ്യക്തിത്വങ്ങളുമായ പ്രഭാഷകർ, വിവിധ രാജ്യങ്ങൾക്കായുള്ള ഹജ്ജ് സർവിസ് ഏജൻസികളുടെ (മുത്വവ്വഫ്) മേധാവികൾ, ഹജ്ജുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് തലവന്മാർ, അംബാസഡർമാർ, കോൺസുലർമാർ തുടങ്ങിയവർ വിവിധ സെഷനുകളിലായി പങ്കെടുക്കും. പരിപാടിക്കായി ജിദ്ദ സൂപ്പർ ഡോം വിപുലമായ രീതിയിൽ ഒരുങ്ങിക്കഴിഞ്ഞു. പ്രദർശന സ്റ്റാളുകൾ ഉൾപ്പെടെ എല്ലാം സജ്ജമായതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.