ജുബൈൽ: രാജ്യത്തെ വ്യവസായ ലൈസൻസുകളുടെ കാലാവധി മൂന്ന് വർഷത്തിൽനിന്ന് അഞ്ച് വർഷമായി നീട്ടി സൗദി വ്യവസായ, ധാതുവിഭവ മന്ത്രാലയം ഉത്തരവിറക്കി. പുതിയ ലൈസൻസുകൾക്കും ലൈസൻസ് പുതുക്കലുകൾക്കുള്ള അപേക്ഷകൾക്കും ഈ തീരുമാനത്തിെൻറ ഗുണം ലഭിക്കും. കാലാവധി നീട്ടിയ തീരുമാനം നിക്ഷേപങ്ങളെ ഉത്തേജിപ്പിക്കാനും വിവിധ വ്യവസായ പ്രവർത്തനങ്ങളിൽ കൂടുതൽ ഗുണമേന്മയുള്ള നിക്ഷേപം ആകർഷിക്കാനും സഹായകമാകും.
വ്യവസായ നിക്ഷേപകർക്ക് എളുപ്പത്തിൽ ബിസിനസ് വർധിപ്പിക്കാനും മേഖലയുടെ സുസ്ഥിരത ഉറപ്പിക്കാനുമാണ് ഈ നീക്കമെന്ന് മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. വ്യവസായ സുസ്ഥിരത ഉറപ്പുവരുത്തുക, നിക്ഷേപകർക്ക് നടപടിക്രമങ്ങൾ സുഗമമാക്കുക, ഈ മേഖല കൂടുതൽ ആകർഷകമാക്കുന്നതിന് വ്യവസായ ലൈസൻസിങ് ത്വരിതപ്പെടുത്തുക എന്നിവയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
കൂടാതെ സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആൻഡ് ടെക്നോളജി സോണുകളിൽ (എം.ഒ.ഡി.ഒ.എൻ), റോയൽ കമീഷൻ ഫോർ ജുബൈൽ ആൻഡ് യാൻബു (ആർ.സി.ജെ.വൈ), ഇക്കണോമിക് സിറ്റീസ് ആൻഡ് സ്പെഷ്യൽ സോൺസ് അതോറിറ്റി (ഇ.സി.ജെ.എ) എന്നിവക്കുള്ളിൽ സ്ഥിതിചെയ്യുന്ന ഫാക്ടറികൾക്ക് ഒരു വർഷത്തെ ലൈസൻസ് ലഭിക്കും.
ഭൂമി അനുവദിക്കൽ കരാർ നേടിക്കഴിഞ്ഞ് പുതിയ സൗകര്യം പ്രവർത്തന സജ്ജമാകുമ്പോൾ വ്യാവസായിക ലൈസൻസ് അഞ്ച് വർഷത്തേക്ക് പുതുക്കി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.