തദ്ദേശ സ്വയംഭരണ െതരഞ്ഞെടുപ്പുകൾ നിയമസഭ- പാർലമെൻറ് തെരഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്തമാണ്. നിയമസഭ -പാർലമെൻറ് തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ സ്വീകരിക്കുന്ന നിലപാട്, ഭരിക്കുന്ന പാർട്ടികളുടെ പ്രവർത്തനം വിലയിരുത്തിയും പ്രതിപക്ഷത്തിരിക്കുന്ന പാർട്ടികളുടെ നയവും അവർ സ്വീകരിക്കാൻ പോകുന്ന ജനസേവന പദ്ധതികൾ വിലയിരുത്തിയുമായിരിക്കും. പക്ഷേ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള െതരഞ്ഞെടുപ്പിൽ വോട്ടർമാർ വോട്ടു രേഖപ്പെടുത്തുന്നത് മറ്റൊരു രീതിയിലാണ്. വാർഡ്/പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷൻ എന്നിവിടങ്ങളിൽ ഏറ്റവും ഉപകാരപ്രദമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന സ്ഥാനാർഥികളെയായിരിക്കും വോട്ടർമാർ പരിഗണിക്കുക. ഓരോയിടത്തെയും സ്ഥാനാർഥികൾ അവർക്ക് പരിചിതരുമായിരിക്കും.
കഴിഞ്ഞദിവസം ഒരു സുഹൃത്ത് പങ്കുവെച്ചത്, തെൻറ വാർഡിലെ പാർട്ടി സ്ഥാനാർഥി പ്രവർത്തനങ്ങളിൽ കഴിവുതെളിയിക്കാത്തവനാണ്. സമ്മർദത്തിന് വഴങ്ങി സീറ്റ് നൽകിയതാണ്. മറുഭാഗത്തുള്ള സ്ഥാനാർഥിയാണ് യോഗ്യൻ. തെൻറ വോട്ട് അദ്ദേഹത്തിനുള്ളതാണ് എന്നാണ്. കഴിവുള്ള സ്ഥാനാർഥികളെ അതേ വാർഡിൽ നിന്ന് കണ്ടെത്തുക എന്നതാണ് പാർട്ടി ചെയ്യേണ്ടത്, അല്ലാതെ സമ്മർദത്തിന് വഴങ്ങി ഒന്നിനും കൊള്ളാത്തവനെയും ഇറക്കുമതി ചെയ്യുന്നവനെയും സ്ഥാനാർഥിയാക്കരുത്.
പഴയ കാലമല്ല, പ്രതികരണ ശേഷിയുള്ളവരാണ് അധിക വോട്ടർമാരും. അഭ്യസ്തവിദ്യരായ, കഴിവുറ്റ യുവതീയുവാക്കളാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ ആകർഷണം. പൊതു തെരഞ്ഞെടുപ്പിൽ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന വിധത്തിലുള്ള പ്രസ്താവനകൾ ഒഴിവാക്കണം. ഒരു പാർട്ടിയുമായി െതരഞ്ഞെടുപ്പിൽ സഹകരിക്കുന്നുവെന്ന് പറയുകയും അതേ ഘടകകക്ഷിയിലെ ഒരു പാർട്ടിയുടെ തലപ്പത്തിരിക്കുന്ന നേതാവ് അതിനെതിരെ ശബ്ദിക്കുകയും ചെയ്യുന്ന വിരോധാഭാസവും നാം കണ്ടു! ഒരേ പാർട്ടിയിലുള്ള രണ്ട് സ്ഥാനാർഥികൾക്കും ഒരേ വാർഡിൽ അനുമതിയും നൽകിയത് വിസ്മരിച്ചുകൂടാ. കഴിഞ്ഞ െതരഞ്ഞെടുപ്പിൽ കൂടെനിന്ന പാർട്ടി മറുഭാഗത്തേക്ക് പോയപ്പോൾ അവർ വർഗീയ പാർട്ടിയും കണ്ടുകൂടാൻ പറ്റാത്തവരുമായി. ഇതാണ് പക്കാ രാഷ്ട്രീയം! അഴിമതി വിഷയമാക്കുന്ന എല്ലാ മുന്നണികളും പാർട്ടികളും അതിൽ മോശക്കാരല്ല എന്ന് ഉദ്ബുദ്ധരായ കേരളജനതക്കറിയാം.
കോവിഡ് തുടക്കത്തിൽ, കേരളത്തിലേക്ക് പ്രവാസികളുടെ തിരിച്ചുവരവിന് പല ഉപാധികളും കൊണ്ടുവന്ന് പ്രവാസികളെ മുൾമുനയിൽ നിർത്തിയത് ആരും മറന്നിട്ടില്ല. ഈ െതരഞ്ഞെടുപ്പ് വരുന്ന നിയമസഭ െതരഞ്ഞെടുപ്പിന് ഒരു ചൂണ്ടുപലകയായാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അങ്ങനെയാകുമ്പോൾ നിലവിലെ കേരള സംസ്ഥാന ഭരണത്തിന് രാഷ്ട്രീയ ബോധമുള്ള വോട്ടർമാർ ബാലറ്റ് പേപ്പറിലൂടെ മറുപടി നൽകും. ഓരോ വോട്ടും വിലയേറിയതാണ്, അത് ബുദ്ധിപൂർവം വിനിയോഗിക്കണം. നമ്മുടെ പ്രദേശത്തെ വികസനം നടത്താൻ കഴിവുള്ളവർക്ക് വോട്ടു ചെയ്യണം. കഴിഞ്ഞ തവണത്തെ ഭരണം വിലയിരുത്തുകയും ചെയ്യണം. പ്രവാസികൾക്ക് സ്ഥാനാർഥിത്വം നൽകി പരിഗണിച്ചതിൽ ഏറെ സന്തോഷമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.