ആലുവ കുന്നുകര മാടശ്ശേരി അബ്​ദുല്‍ ജലീലി​െൻറ കുടുംബത്തിനുള്ള സൗദി കെ.എം.സി.സി സുരക്ഷ പദ്ധതി മരണാനന്തര ആനുകൂല്യ വിതരണം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ നിർവഹിക്കുന്നു

സൗദി കെ.എം.സി.സി പ്രവര്‍ത്തനം മാതൃകാപരം -ഇബ്രാഹിംകുഞ്ഞ് എം.എൽ.എ

ദമ്മാം: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സൗദി കെ.എം.സി.സി പ്രവര്‍ത്തനം മാതൃകപരമാണെന്ന്​ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ അഭിപ്രായപ്പെട്ടു.

മൂന്നുമാസം മുമ്പ് ഹൃദയാഘാതം മൂലം നിര്യാതനായ ആലുവ കുന്നുകര സ്വദേശി മാടശ്ശേരി അബ്​ദുല്‍ ജലീലി​െൻറ കുടുംബത്തിനുള്ള കെ.എം.സി.സി സുരക്ഷ പദ്ധതി മരണാനന്തര ആനുകൂല്യമായ ആറുലക്ഷം രൂപ വിതരണം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറുലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ ദമ്മാം കെ.എം.സി.സി പ്രതിനിധി റാഫി അണ്ടത്തോട്, ഉവൈസ് അലിഖാന്‍ ഓടക്കാലി എന്നിവര്‍ ചേര്‍ന്ന് എം.എല്‍.എക്ക് കൈമാറി.

ചടങ്ങില്‍ ജിദ്ദ പൊന്നാനി മണ്ഡലം പ്രസിഡൻറ്​ ഇസ്സുദ്ദീന്‍, ഷക്കീര്‍ പൂളക്കല്‍, കുഞ്ഞുമുഹമ്മദ് കല്ലുങ്ങല്‍, നാദിര്‍ഷാ ആലുവ, മുസ്​ലിം ലീഗ് കളമശ്ശേരി മണ്ഡലം പ്രസിഡൻറ് വി.കെ. അബ്​ദുൽ അസീസ്, മുസ്​ലിം ലീഗ്​ കുന്നുകര ഗ്രാമപഞ്ചായത്ത് ഭാരവാഹികളായ ഇ.എം. സബാദ്, എ.എ. അബ്​ദുറഹ്​മാൻ കുട്ടി, വി.എം. അഷ്റഫ്, എം.എ. അബ്​ദുൽ ജബ്ബാർ, എം.വി. നസീർ, ഇമാം അബ്​ദുല്ല ഫൈസി, ജാഫർ നടുവിലപ്പറമ്പ്, സിദ്ദീഖ് മാടശ്ശേരി എന്നിവർ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.