മ​സ്ജി​ദു​ൽ ഹ​റാ​മി​ൽ സ്ഥാ​പി​ച്ച ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ശീ​തീ​ക​ര​ണ പ്ലാ​ൻ​റ്

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ശീ​തീ​ക​ര​ണ സം​വി​ധാ​നം മ​സ്ജി​ദു​ൽ ഹ​റാ​മി​ൽ സ്ഥാ​പി​ച്ചു

മ​ക്ക: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ശീ​തീ​ക​ര​ണ പ്ലാ​ൻ​റ്​ മ​ക്ക മ​സ്ജി​ദു​ൽ ഹ​റാ​മി​ൽ സ്ഥാ​പി​ച്ചു. വി​ശു​ദ്ധ പ​ള്ളി​ക​ളി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നാ​യി ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഒ​രു​ക്കു​ന്ന പ​ദ്ധ​തി​ക്കാ​യു​ള്ള സൗ​ദി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സം​വി​ധാ​നം.

അ​ൾ​ട്രാ​വ​യ​ല​റ്റ് ലൈ​റ്റ് എ​യ​ർ ശു​ദ്ധീ​ക​ര​ണ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പ​ള്ളി​ക്കു​ള്ളി​ൽ ശു​ദ്ധ​വാ​യു ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് പു​തി​യ സം​വി​ധാ​ന​ത്തി​ന് ക​ഴി​യും. ഒ​രു ദി​വ​സം ഒ​മ്പ​തു​ത​വ​ണ പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ ശു​ദ്ധീ​ക​ര​ണ പ്ര​ക്രി​യ ന​ട​ത്തി​യ ശേ​ഷ​മാ​ണ്​ പ​ള്ളി​യി​ലേ​ക്ക് ശു​ദ്ധ​വാ​യു ക​ട​ത്തി​വി​ടു​ക. 100 ശ​ത​മാ​നം വാ​യു​ശു​ദ്ധ​ത ഉ​റ​പ്പാ​ക്കു​ന്ന ഈ ​പ്ര​ക്രി​യ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ന​ട​ത്തു​ന്ന​ത്. ആ​ദ്യം ഫാ​നു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഫി​ൽ​ട്ട​റു​ക​ളി​ലേ​ക്ക് വാ​യു​വി​നെ നീ​ക്കും. ശേ​ഷം മ​ലി​നീ​ക​ര​ണ​ങ്ങ​ളും ക​ണ​ങ്ങ​ളു​മെ​ല്ലാം വേ​ർ​തി​രി​ച്ചു പി​ടി​ച്ചെ​ടു​ക്കു​ക​യും ശു​ദ്ധ​മാ​യ വാ​യു​വി​നെ പ​ള്ളി​ക്ക​ക​ത്തേ​ക്ക് ത​ള്ളി​വി​ടു​ക​യും ചെ​യ്യും. മ​സ്ജി​ദു​ൽ ഹ​റാ​മി​ന​ക​ത്ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ട് ശീ​തീ​ക​ര​ണ സ്​​റ്റേ​ഷ​നു​ക​ൾ ഉ​ണ്ടെ​ന്ന് മ​ക്ക ഹ​റം ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ് മെ​യി​ൻ​റ​ന​ൻ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ മു​ഹ്‌​സി​ൻ അ​ൽ സ​ലാ​മി പ​റ​ഞ്ഞു.

35,300 റ​ഫ്രി​ജ​റേ​ഷ​ൻ ട​ൺ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള അ​ജ്യാ​ദ് സ്​​റ്റേ​ഷ​നി​ൽ ഏ​ക​ദേ​ശം 24,500 റ​ഫ്രി​ജ​റേ​ഷ​ൻ ട​ൺ നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പു​തു​താ​യി സ്ഥാ​പി​ച്ച സെ​ൻ​ട്ര​ൽ സ്​​റ്റേ​ഷ​ന് 1,20,000 ട​ൺ ശീ​തീ​ക​ര​ണ ശേ​ഷി​യു​മു​ണ്ട്. മ​സ്ജി​ദു​ൽ ഹ​റാ​മി​െൻറ മൂ​ന്നാം വി​പു​ലീ​ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി വി​ക​സി​പ്പി​ച്ച സ​ഫ, മ​ർ​വ ഭാ​ഗ​ങ്ങ​ൾ ഉ​ൾ െക്കാ​ള്ളു​ന്ന പു​തി​യ ഭാ​ഗ​ങ്ങ​ൾ മു​ഴു​വ​നാ​യി നി​ല​വി​ൽ സെ​ൻ‌​ട്ര​ൽ‌ സ്​​റ്റേ​ഷ​ൻ‌ വ​ഴി ശീ​തീ​ക​ര​ണ പ്ര​ക്രി​യ ന​ട​ത്തു​ന്നു​ണ്ട്.

ഭാ​വി​യി​ൽ ഈ ​സ്​​റ്റേ​ഷ​ൻ വ​ഴി പ​ള്ളി മു​ഴു​വ​നാ​യും ശീ​തീ​ക​രി​ക്കാ​ൻ സാ​ധി​ക്കും. പു​തി​യ സ്​​റ്റേ​ഷ​ന് എ​ന്തെ​ങ്കി​ലും ത​ക​രാ​റു​ക​ൾ സം​ഭ​വി​ച്ചാ​ൽ പ​ള്ളി​ക്ക​ക​ത്ത് നി​ശ്ചി​ത താ​പ​നി​ല സം​ര​ക്ഷി​ക്കു​ന്ന​തി​നും വാ​യു​വി​െൻറ പ​രി​ശു​ദ്ധി ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും പ​ക​രം ശീ​തീ​ക​ര​ണ സ്​​റ്റേ​ഷ​നു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും എ​യ​ർ കൂ​ളി​ങ്​ സി​സ്​​റ്റ​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് ഉ​യ​ർ​ന്ന യോ​ഗ്യ​ത​യു​ള്ള എ​ൻ​ജി​നീ​യ​ർ​മാ​രും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും മു​ഴു​സ​മ​യ​വും ജാ​ഗ​രൂ​ക​രാ​യി ഉ​ണ്ടാ​വു​മെ​ന്നും മു​ഹ്‌​സി​ൻ അ​ൽ സ​ലാ​മി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.