ലോകത്തിലെ ഏറ്റവും വലിയ ശീതീകരണ സംവിധാനം മസ്ജിദുൽ ഹറാമിൽ സ്ഥാപിച്ചു
text_fieldsമക്ക: ലോകത്തിലെ ഏറ്റവും വലിയ ശീതീകരണ പ്ലാൻറ് മക്ക മസ്ജിദുൽ ഹറാമിൽ സ്ഥാപിച്ചു. വിശുദ്ധ പള്ളികളിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകാനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഒരുക്കുന്ന പദ്ധതിക്കായുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം.
അൾട്രാവയലറ്റ് ലൈറ്റ് എയർ ശുദ്ധീകരണ സാങ്കേതികവിദ്യ ഉപയോഗിച്ച് പള്ളിക്കുള്ളിൽ ശുദ്ധവായു ഉറപ്പുവരുത്തുന്നതിന് പുതിയ സംവിധാനത്തിന് കഴിയും. ഒരു ദിവസം ഒമ്പതുതവണ പുതിയ സംവിധാനത്തിലൂടെ ശുദ്ധീകരണ പ്രക്രിയ നടത്തിയ ശേഷമാണ് പള്ളിയിലേക്ക് ശുദ്ധവായു കടത്തിവിടുക. 100 ശതമാനം വായുശുദ്ധത ഉറപ്പാക്കുന്ന ഈ പ്രക്രിയ മൂന്നു ഘട്ടങ്ങളിലായാണ് നടത്തുന്നത്. ആദ്യം ഫാനുകൾ ഉപയോഗിച്ച് ഫിൽട്ടറുകളിലേക്ക് വായുവിനെ നീക്കും. ശേഷം മലിനീകരണങ്ങളും കണങ്ങളുമെല്ലാം വേർതിരിച്ചു പിടിച്ചെടുക്കുകയും ശുദ്ധമായ വായുവിനെ പള്ളിക്കകത്തേക്ക് തള്ളിവിടുകയും ചെയ്യും. മസ്ജിദുൽ ഹറാമിനകത്ത് ലോകത്തിലെ ഏറ്റവും വലിയ രണ്ട് ശീതീകരണ സ്റ്റേഷനുകൾ ഉണ്ടെന്ന് മക്ക ഹറം ഓപറേഷൻ ആൻഡ് മെയിൻറനൻസ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ മുഹ്സിൻ അൽ സലാമി പറഞ്ഞു.
35,300 റഫ്രിജറേഷൻ ടൺ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള അജ്യാദ് സ്റ്റേഷനിൽ ഏകദേശം 24,500 റഫ്രിജറേഷൻ ടൺ നിലവിൽ ഉപയോഗിക്കുന്നുണ്ട്. പുതുതായി സ്ഥാപിച്ച സെൻട്രൽ സ്റ്റേഷന് 1,20,000 ടൺ ശീതീകരണ ശേഷിയുമുണ്ട്. മസ്ജിദുൽ ഹറാമിെൻറ മൂന്നാം വിപുലീകരണത്തിെൻറ ഭാഗമായി വികസിപ്പിച്ച സഫ, മർവ ഭാഗങ്ങൾ ഉൾ െക്കാള്ളുന്ന പുതിയ ഭാഗങ്ങൾ മുഴുവനായി നിലവിൽ സെൻട്രൽ സ്റ്റേഷൻ വഴി ശീതീകരണ പ്രക്രിയ നടത്തുന്നുണ്ട്.
ഭാവിയിൽ ഈ സ്റ്റേഷൻ വഴി പള്ളി മുഴുവനായും ശീതീകരിക്കാൻ സാധിക്കും. പുതിയ സ്റ്റേഷന് എന്തെങ്കിലും തകരാറുകൾ സംഭവിച്ചാൽ പള്ളിക്കകത്ത് നിശ്ചിത താപനില സംരക്ഷിക്കുന്നതിനും വായുവിെൻറ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനും പകരം ശീതീകരണ സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ടെന്നും എയർ കൂളിങ് സിസ്റ്റങ്ങളുടെ പരിപാലനത്തിന് ഉയർന്ന യോഗ്യതയുള്ള എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും മുഴുസമയവും ജാഗരൂകരായി ഉണ്ടാവുമെന്നും മുഹ്സിൻ അൽ സലാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.