റിയാദ്: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 621 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരിൽ 514 പേർ കൂടി സുഖം പ്രാപിച്ചു. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 760,477 ഉം രോഗമുക്തരുടെ എണ്ണം 744,841 ഉം ആയി. രാജ്യത്തെ ആകെ മരണം 9,121 ആയി തുടരുന്നു.
നിലവിൽ 6,515 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 76 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.94 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 161, റിയാദ് 105, മക്ക 68, മദീന 67, ത്വാഇഫ് 31, ദമ്മാം 29, ജീസാൻ 16, അബഹ 15, അൽബാഹ 11, ഹുഫൂഫ് 7, യാംബു 5, ഖത്വീഫ് 5, ബുറൈദ 4, അബൂ അരീഷ് 4, ദഹ്റാൻ 4, ബൽ ജുറൈഷി 4, തബൂക്ക് 3, ഖമീസ് മുശൈത്ത് 3, നജ്റാൻ 3, ഖോബാർ 3, റാബിഖ് 3, ഉനൈസ 3, സബ്യ 3, തുർബ 3, അൽഖർജ് 3, ഖുലൈസ് 2, അറാർ 2, ഹാഇൽ 2, അഫീഫ് 2, സറാത് ഉബൈദ 2, ജുബൈൽ 2, റാനിയ 2, സാംത 2, ബീഷ 2, ബദർ 2, അൽഉല 2, ഹഫർ അൽബാത്വിൻ 2, വാദി ദവാസിർ 2, അൽഖരീഹ് 2.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.