ജിദ്ദ: ഏതൊരു സമൂഹത്തിെൻറയും വികസനത്തിെൻറ ഉറവിടം സ്ത്രീയാണെന്നും അവരെ ശാക്തീകരിക്കാതെ സമൂഹത്തെ പരിഷ്കരിക്കുക പ്രയാസമാണെന്നും സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. ജി20 സ്ത്രീ ശാക്തീകരണ പ്രതിബദ്ധത ഗ്രൂപ്പിെൻറ 'വുമൺ 20' എന്ന ഉച്ചകോടിയുടെ സമാപന സെഷനിൽ വായിക്കപ്പെട്ട സന്ദേശത്തിലാണ് രാജാവ് ഇക്കാര്യം പറഞ്ഞത്.
സൽമാൻ രാജാവിനു വേണ്ടി വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖുസൈബിയാണ് പ്രസംഗം വായിച്ചത്. സ്ത്രീകൾ സമൂഹത്തിെൻറ പരിച്ഛേദമായതിനാൽ തലമുറകളുടെ അധ്യാപകരാണവർ. നേതൃമാറ്റത്തിലും സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിലും ചരിത്രത്തിലുടനീളം സ്ത്രീകളുടെ പ്രധാന പങ്ക് തെളിയിച്ചിട്ടുണ്ട്.
ജി20 അധ്യക്ഷപദവിയിലുള്ള സൗദി അറേബ്യ സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വർക്കിങ് ഗ്രൂപ് മീറ്റിങ്ങുകളിലും വ്യത്യസ്ത മന്ത്രിസഭ യോഗങ്ങളിലും ചർച്ച ചെയ്യാൻ അതീവ ശ്രദ്ധ ചെലുത്താറുണ്ട്. കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനത്തിന് ജി20 വനിത ഗ്രൂപ്പിന് നന്ദി പറയുന്നതിൽ ഏറെ സന്തോഷമുണ്ട്. കോവിഡ് പ്രത്യാഘാതങ്ങൾക്കിടയിൽ ജോലികൾ പൂർത്തീകരിക്കാനുള്ള അതീവ താൽപര്യം അഭിനന്ദനമർഹിക്കുന്നുവെന്നും രാജാവ് പറഞ്ഞു.
ജി20 അധ്യക്ഷപദവി ലക്ഷ്യമിടുന്നത് എല്ലാവർക്കും 21ാം നൂറ്റാണ്ടിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അവസരമൊരുക്കുക എന്നതാണ്. മൂന്ന് സുപ്രധാന കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെയും യുവാക്കളെയും മാന്യമായി ജീവിക്കാനും ജോലി ചെയ്യാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയുന്ന സാഹചര്യങ്ങൾ സൃഷ്ടിച്ച് ശാക്തീകരിക്കുക, ആഗോള വിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഭൂമിയെ സംരക്ഷിക്കുക, നവീകരണത്തിെൻറയും സാേങ്കതിക മുന്നേറ്റത്തിെൻറ നേട്ടങ്ങൾ പങ്കിടുന്നതിനും
ധീരവും ദീർഘകാലവുമായ തന്ത്രങ്ങൾ സ്വീകരിച്ച് പുതിയ മേഖലകൾ കണ്ടെത്തുക എന്നിവയാണവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.