റിയാദ്: മോഷണം പതിവാക്കിയ 10 പേരടങ്ങിയ ശ്രീലങ്കൻ സംഘം റിയാദിൽ പിടിയിലായി. നിരവധി കേസുകളിൽ പ്രതികളായ എല്ലാവരും ശ്രീലങ്കൻ പൗരന്മാരാണെന്ന് റിയാദ് മേഖല പൊലീസ് വക്താവ് കേണൽ ശാകിർ അൽതുവൈജരി പറഞ്ഞു. സ്വത്തുക്കൾ കവർച്ച നടത്തുന്നവരെ പിടികൂടാനുള്ള അന്വേഷണത്തിനിടയിലാണ് സംഘം പിടിയിലായത്. 40 വയസ്സ് പ്രായമുള്ളവരാണ് എല്ലാവരും.
റിയാദിെൻറ വിവിധഭാഗങ്ങളിലെ വൈദ്യുതി വിതരണസ്റ്റേഷനിൽനിന്ന് കേബിളുകൾ, ബ്രേക്കറുകൾ എന്നിവ മോഷ്ടിക്കുന്നതടക്കം 83ഒാളം മോഷണക്കുറ്റങ്ങൾ സംഘം നടത്തിയിട്ടുണ്ട്. മോഷണത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കസ് റ്റഡിയിലുള്ള സംഘത്തെ പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കുന്നതിനുള്ള നടപടി പൂർത്തിയാക്കിവരുകയാണെന്നും പൊലീസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.