റിയാദ്: ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി 12-ാം വാർഷികം 'നീർമാതളം പൂക്കും രാവിൽ' എന്ന പേരിൽ ആഘോഷിച്ചു.
കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ മുഖ്യ പ്രഭാഷണം നടത്തി. റിയാദ് മലസിലെ ലുലു ഓഡിറ്റോറിയത്തിൽ കൊല്ലം ഷാഫി, സജിലി സലിം, സിനിമ പിന്നണി ഗായകൻ അൻസർ ഇസ്മാഈൽ എന്നിവരുടെ സംഗീതവിരുന്നും റിയാദിലെ കലാകാരന്മാരുടെ സംഗീത, നൃത്ത പരിപാടികളും അരങ്ങേറി. ജില്ല പ്രസിഡൻറ് സജീർ പൂന്തുറ അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സലിം കളക്കര യോഗപരിപാടികൾ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് വിൻസൻറ് കെ. ജോർജ് ആമുഖ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ്, ഗ്ലോബൽ ട്രഷറർ മജീദ് ചിങ്ങോലി, നാഷനൽ കമ്മിറ്റി അംഗം ഷാജി സോനാ, മലപ്പുറം ജില്ലാ പ്രസിഡന്റ് അമീർ പട്ടണത്തിൽ, ജില്ല ഭാരവാഹികളായ അഡ്വ. എൽ.കെ. അജിത്, വിജയൻ നെയ്യാറ്റിൻകര, റഫീഖ് വമ്പായം, ഷഹനാസ് ചാറയം എന്നിവർ സംസാരിച്ചു. അൻസർ വർക്കല, ഷാഫി കല്ലറ, സഫീർ, ബുർഹാൻ, അശോകൻ നാലാഞ്ചിറ, അനീഷ് കുരിശിങ്കൽ, സുധീർ കൊക്കര, ഷഫീഖ്, അക്ബർ, ഷിഫിൻ അക്ബർ, ജഹാംഗീർ ആലങ്കോട്, അൻസർ വടശ്ശേരിക്കോണം എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ നിഷാദ് ആലങ്കോട് സ്വാഗത പ്രസംഗവും റാസി കോരാണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.