റിയാദ്: തിരുവനന്തപുരം ജില്ല നിവാസികളുടെ കൂട്ടായ്മയായ 'ട്രിവാ റിയാദ്' ഓണം ആഘോഷിച്ചു. അത്തപ്പൂക്കളം, മഹാബലി എഴുന്നള്ളത്ത്, തിരുവാതിര, ഒപ്പന, സിനിമാറ്റിക് ഡാൻസ്, കരോക്കേ ഗാനമേള, നാടൻപാട്ട്, കായിക പരിപാടികൾ, കുടുംബാംഗങ്ങളും അവരുടെ കുട്ടികളും അവതരിപ്പിച്ച വിവിധ പരിപാടികൾ എന്നിവ അരങ്ങേറി.
വിഭവസമൃദ്ധമായ ഓണസദ്യയും വിളമ്പി. ജോയിൻ കൺവീനർ മാഹീൻ കണിയാപുരം, ട്രഷറർ ജഹൻഗീർ, ഷഹനാസ് ചാറയം, അനിൽ അളകാപുരി, റഫീഖ് വെമ്പയം, വിജയൻ നെയ്യാറ്റിൻകര, ശ്രീലാൽ, ഷാൻ പള്ളിപ്പുറം, വിൻസന്റെ കെ. ജോർജ്, റഊഫ് കുളമുട്ടം, മുഹമ്മദ് ഷാ വെഞ്ഞാറമൂട്, ജബ്ബാർ പൂവാർ, ഷിഫിൻ അക്ബർ, ഷമീർ കണിയാപുരം, സലിം ആലാംകോഡ്, നവാസ് വർക്കല, സഫീർ റഹുമാൻ, അനസ് ചാത്തൻപാറ, അംജത് സമദ്, രാജൻ, സുധീർ കോക്കര, അനസ് തൊളിക്കോട്, നിബു ഹൈദർ, സനോഫർ വർക്കല, ഷാഫി കല്ലറ, നൗഷാദ് പോത്തൻകോട്, ഫിറോസ് നേമം, നസറുല്ല കുളമൂട്ടം, സജിൻ സലിം, നാസർ കല്ലറ എന്നിവർ നേതൃത്വം നൽകി. മഹാബലി ആയി മാത്യുജോസഫ് വേഷമിട്ടു. റിയാദ് എക്സിറ് 18ലെ അൽവലീദ് ഇസ്തിറാഹയിലാണ് ആഘോഷം അരങ്ങേറിയത്. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് നിഷാദ് ആലംകോട് അധ്യക്ഷത വഹിച്ചു.
സംഘടനയുടെ പുതിയ ലോഗോ ചെയർമാൻ നബീൽ സിറാജ്, ശിഹാബ് കൊട്ടുകാട് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി റാസി കോരാണി സ്വാഗതവും കൺവീനർ നിസാം വടശേരിക്കോണം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.