ജിദ്ദയിൽ വീട്​ തകർന്ന്​ മൂന്ന്​ മരണം

ജിദ്ദ: നഗരത്തിലെ റുവൈസിൽ പഴയ വീട്​ തകർന്ന്​ മൂന്ന്​ പേർ മരിച്ചു. 12 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു​. ശനിയാഴ്​ച രാത്രിയാണ്​ മൂന്ന്​ നില പഴ​യ കെട്ടിടം ഭാഗികമായി നിലംപൊത്തിയതെന്ന്​ മക്ക മേഖല സിവിൽ ഡിഫൻസ്​ വക്താവ്​ കേണൽ മുഹമ്മദ്​ ബിൻ ഉസ്​മാൻ അൽഖർനി അറിയിച്ചു.

15 പേർ​ കെട്ടിടാവശിഷ്​ടങ്ങൾക്കുള്ളിൽ കുടുങ്ങുകയായിരുന്നു​. സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ്​ രക്ഷാപ്രവർത്തന സംഘമാണ്​ ഇവരെ പുറത്തെടുത്തത്​. അതിൽ മൂന്ന്​ പേർ സംഭവസ്ഥലത്ത്​ തന്നെ മരിച്ചു​. പരിക്കേറ്റ 12 പേരെ ജിദ്ദയിലെ വിവിധ ആശുപത്രികളിലെത്തിച്ചു.

കെട്ടിട അവശിഷ്​ടങ്ങൾക്കിടയിൽ കൂടുതൽപേർ കുടുങ്ങിയിട്ടുണ്ടോ എന്ന്​ രക്ഷാപ്രവർത്തന സംഘം പരിശോധിച്ചിരുന്നു. അവശിഷ്​ടങ്ങൾ നീക്കം ചെയ്​തതോടെ കൂടുതലാളുകളില്ലെന്ന്​ വ്യക്തമാവുകയായിരുന്നു. അന്വേഷണ സംഘം​ തുടർ നടപടികൾ സ്വീകരിച്ചതായും വക്താവ്​ പറഞ്ഞു.

Tags:    
News Summary - Three killed in house collapse in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.