ജിദ്ദയിൽ വീട് തകർന്ന് മൂന്ന് മരണം
text_fields
ജിദ്ദ: നഗരത്തിലെ റുവൈസിൽ പഴയ വീട് തകർന്ന് മൂന്ന് പേർ മരിച്ചു. 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയാണ് മൂന്ന് നില പഴയ കെട്ടിടം ഭാഗികമായി നിലംപൊത്തിയതെന്ന് മക്ക മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് ബിൻ ഉസ്മാൻ അൽഖർനി അറിയിച്ചു.
15 പേർ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങുകയായിരുന്നു. സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തന സംഘമാണ് ഇവരെ പുറത്തെടുത്തത്. അതിൽ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ 12 പേരെ ജിദ്ദയിലെ വിവിധ ആശുപത്രികളിലെത്തിച്ചു.
കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽപേർ കുടുങ്ങിയിട്ടുണ്ടോ എന്ന് രക്ഷാപ്രവർത്തന സംഘം പരിശോധിച്ചിരുന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്തതോടെ കൂടുതലാളുകളില്ലെന്ന് വ്യക്തമാവുകയായിരുന്നു. അന്വേഷണ സംഘം തുടർ നടപടികൾ സ്വീകരിച്ചതായും വക്താവ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.