റിയാദ്: കെ.പി.സി.സി നിർദേശപ്രകാരം നടക്കുന്ന ഒ.ഐ.സി.സി അംഗത്വ കാർഡുകളുടെ വിതരണം റിയാദ് തൃശൂർ ജില്ല കമ്മിറ്റി പൂർത്തിയാക്കി. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ല പ്രസിഡൻറ് സുരേഷ് ശങ്കർ അധ്യക്ഷത വഹിച്ചു. ഒക്ടോബർ 30ന് മുമ്പ് പുതിയ ജില്ല കമ്മിറ്റി നിലവിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു.
സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ട്രഷറർ നവാസ് വെള്ളിമാട്കുന്ന് അംഗത്വ കാർഡുകളുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ല കമ്മിറ്റി സീനിയർ അംഗങ്ങളായ ഡോ. സജിത്തിനും സ്മിത മുഹ്യിദ്ദീനും നൽകി നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ പ്രവർത്തനം വിശദീകരിച്ചു.
സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പൻ, എറണാകുളം ജില്ല പ്രസിഡൻറ് ശുക്കൂർ ആലുവ, മലപ്പുറം ജില്ല പ്രസിഡൻറ് അമീർ പട്ടണത്ത്, അബ്ദുൽ സലീം അർത്തിയിൽ, തൃശൂർ ജില്ല കമ്മിറ്റി ഭാരവാഹികളായ രാജു തൃശൂർ, സോണി പാറക്കൽ, മാത്യു സിറിയക്, മാള മുഹ്യിദ്ദീൻ ഹാജി, അഷ്റഫ് കിഴിപ്പിള്ളിക്കര, ജോയ് ഔസേപ്പ്, സുലൈമാൻ മുള്ളൂർക്കര, ശ്രീകുമാർ വലപ്പാട്, ഷാഹുൽ, ജിൻസൻ, പ്രിൻസ്, സണ്ണി, എസ്.എം.സി. ജോണി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നാസർ വലപ്പാട് സ്വാഗതവും തൽഹത്ത് പുളിച്ചോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.