ജിദ്ദ: സി.എച്ച് മുന്നോട്ടുവെച്ച രാഷ്ട്രീയമാണ് ശരിയെന്ന് കാലം തെളിയിച്ചിരിക്കുകയാണെന്നും മുസ്ലിം ലീഗ് വിഭാവനം ചെയ്ത ആശയങ്ങളുടെ പ്രായോഗികവത്കരണമാണ് സി.എച്ചിലൂടെ നടന്നതെന്നും നജീബ് കാന്തപുരം എം.എൽ.എ അഭിപ്രായപ്പെട്ടു. ‘സി.എച്ച്, ഓർമകൾ വാടാത്ത നാല് പതിറ്റാണ്ടുകൾ’ എന്ന ശീർഷകത്തിൽ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് കോഴിക്കോട് ജില്ല പ്രസിഡൻറ് എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര അധ്യക്ഷ വഹിച്ചു.
കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, ട്രഷറർ സൂപ്പി നരിക്കാട്ടേരി, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡൻറ് ഹനീഫ മൂന്നിയൂർ, മൂസ ബി. ചേർക്കള, അഹമ്മദ് പാളയാട്ട്, സമദ് പട്ടണിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇൻചാർജ് ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറർ വി.പി. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.