ജിസാൻ: ടൊയോട്ട കമ്പനിയിലെ മലയാളി കൂട്ടായ്മ ‘പൊന്നോണ തനിമ’ എന്ന പേരിൽ ഓണം ആഘോഷിച്ചു. മേഖലയിലെ വിവിധ കമ്പനികളിലെ ജീവനക്കാരും കുടുംബങ്ങളും ഉൾപ്പെടെ 200ഓളം ആളുകൾ ആഘോഷങ്ങളിൽ പങ്കുചേർന്നു.
അത്തപ്പൂക്കളം ഒരുക്കിയും ഓണപ്പാട്ടുകൾ ആലപിച്ചും വടംവലി ഉൾപ്പെടെ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചും ഓണസദ്യ ഒരുക്കിയും ബംപർ സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ വിതരണം ചെയ്തും ആഘോഷങ്ങൾ പൊലിപ്പിച്ചു. രാവിലെ ഒമ്പതിന് ഫുക്ക ഓഡിറ്റോറിയത്തിൽ ആരംഭിച്ച ഓണാഘോഷ പരിപാടികൾ വൈകീട്ട് ആറിന് സമ്മാന വിതരണത്തോടെ അവസാനിച്ചു.
ജീസാനിലെ വിവിധ സാംസ്കാരിക സംഘടന നേതാക്കളായ ഹാരിസ് കല്ലായി, ദേവൻ, ഷംസു പൂക്കോട്ടൂർ, താഹ കൊല്ലേത്ത്, ജിലു ബേബി എന്നിവർ സംസാരിച്ചു. പ്രവാസി ലീഗൽ സെൽ ഇന്റർനാഷനൽ കോഓഡിനേറ്റർ ഹാഷിം പെരുമ്പാവൂർ പരിപാടിയിൽ പങ്കെടുത്തു. ജോഫി കൂട്ടിക്കൽ, ഹരി ഹരിപ്പാട്, മനു കൊല്ലം, അനിൽ അമ്പാടി, ഗിരീഷ് നീലഗിരി, നസീഫ്, വിപിൻ വൈക്കം, വിനോദ് ഇടപ്പള്ളി, ജെയ്സൻ തൃശൂർ, ബേസിൽ, പ്രമോദ്, നിധീഷ് നാരായണൻകുട്ടി, സുമേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.