അൽഅഹ്സ: അൽഅഹ്സയിൽ ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 3.1 ടൺ അനധികൃത ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ഗുണനിലവാരമോ പേരുവിവരങ്ങളോ ഇല്ലാത്ത ഭക്ഷണപ്പാക്കറ്റുകളാണ് പിടികൂടിയത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അൽഅഹ്സയിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. അൽഅഹ്സ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനകളിൽ ഒരു സ്വകാര്യ വാണിജ്യ സ്ഥാപനത്തിൽ നിന്ന് ഉപയോഗയോഗ്യമല്ലാത്ത 24 ടൺ ഭക്ഷണ സാധനങ്ങൾ പിടിച്ചു.
റമദാൻ തുടങ്ങിയ ശേഷം 1,300 ഓളം സന്ദർശനങ്ങളിലായി ഇതുവരെ 634 കേസുകളാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.