തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: മലയാളി റിയാദിലെ നദീമിൽ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം കുളമുറ്റം മൂങ്ങോട് സ്വദേശി നിസാമുദ്ദീൻ (43)  ആണ് മരിച്ചത്. നദീമിൽ ബഖാല ജീവനക്കാരനാണ്. ഏതാനും ദിവസം മുമ്പ്​ പനി ബാധിച്ച്​ ഡോക്ടറെ കണ്ട്​ ചികിത്സ തേടിയിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്​ നദീമിലെ ഫാമിലി കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  മരണപ്പെടുകയായിരുന്നു.

20 വർഷമായി റിയാദിലുള്ള നിസാമുദ്ദീൻ ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി  മടങ്ങിയെത്തിയത്. പിതാവ്: അബ്​ദുൽ ഖരീം. മാതാവ്: റഹീന. ഭാര്യ: തസ്‌നി. മക്കൾ: അർഫാൻ, യാസീൻ. മൃതദേഹം നദീം ഫാമിലി  കെയർ ആശുപത്രി മോർച്ചറിയിലാണ്. മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള പ്രവർത്തനങ്ങൾക്ക് ബന്ധുക്കളായ സമദ്, നൗഷാദ്  എന്നിവരോടൊപ്പം കെ.എം.സി.സി പ്രവർത്തകരും രംഗത്തുണ്ട്.

Tags:    
News Summary - Trivandrum native died-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.