റിയാദ്: ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി റിയാദിൽ നിര്യാതനായി. പൂവാർ പൊഴിയൂർ സ്വദേശി കാവുവിള വീട്ടിൽ ശഹാബുദ്ദീൻ നാഗൂർ കണ്ണ് (60) ആണ് ബത്ഹയിലെ ശാര ദറക്തറിലെ താമസസ്ഥലത്ത് വെച്ച് ചൊവ്വാഴ്ച പുലർച്ച മൂന്നോടെ മരിച്ചത്.
ഓൾഡ് സനാഇയ റോഡിലെ ട്രാസ് ഹോട്ടലിൽ ജീവനക്കാരനായിരുന്നു. നൂഹ് പാത്തുമ്മയാണ് മാതാവ്. ഭാര്യ: ആയിഷ ബീവി. മക്കൾ: നിസാമുദ്ദീൻ, അനീസ് ഫാത്തിമ, അനീസ്യ ഫാത്തിമ.
അനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയും ജനറൽ കൺവീനർ ഷറഫ് പുളിക്കലും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.