ഡോ. ഹാനി നജ്​മ്​

ഗർഭസ്ഥശിശുവിന്‍റെ​ ഹൃദയത്തിൽ നിന്ന്​ ട്യൂമർ നീക്കം ചെയ്​തു; അമേരിക്കയിൽ അപൂർവ ശസ്​ത്രക്രിയ നടത്തി സൗദി ഡോക്​ടർ

ജിദ്ദ: അമേരിക്കയിൽ ഗർഭസ്ഥ ശിശുവിന്‍റെ ഹൃദയത്തിൽ നിന്ന്​ ട്യൂമർ ശസ്​ത്രക്രിയയിലൂടെ നീക്കം ചെയ്​ത്​ വലിയ നേട്ടം സ്വന്തമാക്കി സൗദി ഡോക്​ടർ. ഒഹായോയിലെ ക്ലീവ്‌ലാൻഡ്​​ മെഡിക്കൽ സെൻററിലാണ്​ സൗദി പൗരനായ ഡോ. ഹാനി നജ്മിന്‍റെ നേതൃത്വത്തിൽ അപൂർവവും സങ്കീർണവുമായ ശസ്​ത്രക്രിയ നടന്നത്​. ആഗോളമാധ്യമങ്ങളിൽ ഇത് വലിയ വാർത്താപ്രാധാന്യമാണ് നേടിയത്. 

അഞ്ച്​ മാസമായ ഗർഭസ്ഥ ശിശുവിന്‍റെ ഹൃദയത്തിൽ നിന്ന് ട്യൂമർ വിജയകരമായി നീക്കം ചെയ്​ത​ വളരെ സങ്കീർണവും അപൂർവവുമായ ശസ്​ത്രക്രിയയായിരുന്നു ഇത്​​. സാം ഡ്രെനൺ എന്ന അമേരിക്കൻ യുവതിയുടെ ഗർഭപാത്രത്തി​ൽ വളരുന്ന ശിശുവിന്‍റെ ഹൃദയത്തിലാണ്​ ഇത്രയും സൂക്ഷ്​മമായ ശസ്​ത്രക്രിയ നടന്നത്​. ഇതിന്​ നേതൃത്വം നൽകിയത്​ ഡോ. ഹാനി നജ്​മാണ്​. അപൂർവ ശസ്ത്രക്രിയയുമായ ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ ക്ലീവ്‌ലാൻറ്​ മെഡിക്കൽ സെൻറർ പുറത്തുവിട്ടതോടെ​ ആഗോളതലത്തിൽ തന്നെ മാധ്യമങ്ങളിൽ വലിയ വാർത്താ പ്രാധാന്യം നേടുകയായിരുന്നു.

ക്ലീവ്‌ലാൻറ്​ മെഡിക്കൽ സെൻററിലെ കാർഡിയാക് സർജറി വിഭാഗത്തി​െൻറ തലവനാണ്​ ഡോ. ഹാനി നജ്​മ്. യുവതിയുടെ വയറും ഗർഭപാത്രവും ശസ്ത്രക്രിയയിലൂടെ തുറന്നാണ്​​ ട്യൂമർ നീക്കം ചെയ്​തത്​. ഗർഭസ്ഥശിശുവി​െൻറ കൈകൾ ഉയർത്താനും നെഞ്ചിലെ അറയിൽ പ്രവേശിക്കാനും ട്യൂമർ നീക്കം ചെയ്യാനും രക്തയോട്ടം പുനഃസ്ഥാപിക്കാനും സൗദി ​ഡോക്​ടറുടെ ​നേതൃത്വത്തിലുള്ള സംഘത്തിന്​ കഴിഞ്ഞു.

പൂർണവളർച്ചയെത്തി പ്രസവിക്കാൻ വേണ്ടി ഗർഭപാത്രത്തിൽ ശിശുവിനെ സുരക്ഷിതമായി തിരികെ വെച്ചു. ജൂലൈ 13നാണ്​ ശസ്ത്രക്രിയ നടന്നത്​. 10 ആഴ്ചക്ക് ശേഷം സിസേറിയൻ ശസ്ത്രക്രിയയിലൂടെ സാം ഡ്രൈനൺ കുഞ്ഞിന്​ ജന്മം നൽകി. ഓപറേഷൻ വിജയിച്ചതായും കുട്ടിയുടെ ജനനം പൂർണ ആരോഗ്യത്തോടെയാണെന്നും മെഡിക്കൽ സെൻറർ അധികൃതർ സ്ഥിരീകരിച്ചു.

25 ആഴ്ച ഗർഭിണിയായിരിക്കുമ്പോഴാണ്​ തന്‍റെ ശിശുവിന്‍റെ ഹൃദയത്തിൽ ട്യൂമറുള്ളത്​ കണ്ടെത്തുന്നതെന്ന്​ സാം ഡ്രെനൺ എൻ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഗർഭസ്ഥ ശിശുവി​െൻറ ജീവൻ നിലനിർത്താൻ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന്​ ആ സമയത്ത് ഡോക്ടർമാർ പറഞ്ഞതായും സാം ഡ്രെനൺ പറഞ്ഞു. 


ഒരു അമ്മയുടെ ഗർഭപാത്രത്തിലെ അഞ്ച്​ മാസം പ്രായമായ ഗർഭസ്ഥ ശിശുവി​െൻറ ഹൃദയത്തിൽ നിന്ന് ശസ്ത്രക്രിയയിലൂടെ കാൻസർ ട്യൂമർ നീക്കം ചെയ്യാനും ജനനം വരെ ഗർഭധാരണം പൂർത്തിയാക്കാനും സാധിച്ചതിൽ സന്തോഷവാനാണെന്ന്​ ഡോ. ഹാനി നജ്​മ്​ ത​െൻറ ഔദ്യോഗിക അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു. ഗർഭസ്ഥശിശുവി​െൻറ ജീവൻ രക്ഷിച്ചതിന് ഡോ. നജ്മിനെ അമേരിക്കയിലെ സൗദി അംബാസഡർ റീമ ബിൻത്​ ബന്ദർ ബിൻ സുൽത്താൻ അഭിനന്ദിച്ചു. അമേരിക്കയിലുടനീളമുള്ള സൗദി ഡോക്ടർമാരുടെയും ശാസ്ത്രജ്ഞരുടെയും പ്രവർത്തനം ഏറ്റവും മികച്ചതും മഹത്തരവുമാണെന്ന്​ സൗദി അംബാസഡർ പറഞ്ഞു.

Tags:    
News Summary - tumor removed from the fetal heart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.