ദമ്മാം: പ്രബോധനം കാലത്തിനൊപ്പം സഞ്ചരിക്കുകയും വായനക്കാരെ കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ പഠിപ്പിക്കുകയും ചെയ്ത വാരികയെന്ന് പ്രബോധനം ചീഫ് എഡിറ്റർ ഡോ. കൂട്ടില്‍ മുഹമ്മദലി പറഞ്ഞു. കേരളീയ സമൂഹത്തിന് ഇസ്ലാമിക ലോകത്തെ പഠിപ്പിക്കാനും മുസ്ലിം നേതൃത്വത്തിന് ദിശാബോധം നൽകാനും കഴിഞ്ഞു എന്നതും പ്രബോധനത്തിന്റെ 75 വര്‍ഷത്തെ പ്രയാണം കൊണ്ട് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രബോധനം വാരികയുടെ മൊബൈല്‍ ആപ്പും ഡിജിറ്റല്‍ വരി ഉദ്ഘാടനവും നിര്‍വഹിച്ച് ദമ്മാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അല്‍മുന ഇൻറര്‍നാഷനല്‍ സ്കൂള്‍ ദമ്മാം പ്രിന്‍സിപ്പൽ കാസിം ഷാജഹാന് ആദ്യവരി ഡോ. കൂട്ടിൽ മുഹമ്മദലിയിൽ നിന്നും സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. തനിമ സാംസ്കാരിക വേദി ദമ്മാം സോണല്‍ പ്രസിഡൻറ് സിനാന് അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച പ്രബോധനം ക്വിസ് മത്സരത്തില്‍ നസ്നീന്, മുഹമ്മദ് അമീന്, നൈസി സജാദ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പരിപാടിയോടനുബന്ധിച്ച് സംവിധാനിച്ച പ്രബോധനം സ്റ്റാൾ പ്രൊവിൻസ് പ്രസിഡൻറ് അൻവർ ഷാഫി ഉദ്ഘാടനം ചെയ്തു.
കേന്ദ്രസമിതി അംഗം കെ.എം. ബഷീർ സമാപന ഭാഷണം നിർവഹിച്ചു. മുഹമ്മദ് അലി പീറ്റെയിൽ, മുഹമ്മദ് കോയ, അർഷദ് അലി, അഷ്കർ ഖനി, ഉബൈദ് മണാട്ടിൽ, ഫൈസൽ അബൂബക്കർ, ഷമീർ പത്തനാപുരം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.