റിയാദ്: മൂന്നു ദിവസത്തെ ഗൾഫ് പര്യടനത്തിെൻറ ഭാഗമായി തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ സൗദി അറേബ്യയിലെത്തി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ജിദ്ദ അൽസലാം കൊട്ടാരത്തിൽ തുർക്കിയ പ്രസിഡൻറിനെ ഔദ്യോഗിക ചടങ്ങുകളോടെ സ്വീകരിച്ചു. തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക അന്താരാഷ്ട്ര വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തൽ, സാമ്പത്തിക, വ്യാപാര സഹകരണം എന്നിവയാണ് തുർക്കിയ പ്രസിഡൻറിെൻറ ഗൾഫ് പര്യടനത്തിെൻറ പ്രധാന ലക്ഷ്യം. മൂന്നു രാജ്യങ്ങളുമായുള്ള തങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയാണ് ഗൾഫ് പര്യടനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് തുർക്കിയ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സൗദി പ്രതിരോധ മന്ത്രാലയം തുർക്കിയയിലെ ബെയ്കർ കമ്പനിയുടെ ഡ്രോണുകൾ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. തുക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് തുർക്കിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കരാർ ഒപ്പിടൽ ചടങ്ങിൽ പ്രസിഡൻറ് ഉർദുഗാനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പങ്കെടുത്തതും ശ്രദ്ധേയമാണ്. സായുധ സേനയുടെ കരുത്ത് വർധിപ്പിക്കുക, പ്രതിരോധശേഷി ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് സൗദി അറേബ്യ ഡ്രോണുകൾ ഏറ്റെടുക്കുന്നതെന്ന് കരാർ ഒപ്പിട്ടശേഷം സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ ട്വീറ്റ് ചെയ്തു. ജിദ്ദയിൽനിന്ന് ചൊവ്വാഴ്ച ദോഹയിലെത്തുന്ന ഉർദുഗാൻ ഖത്തർ അമീർ തമീം ബിൻ ഹമദ് അൽഥാനിയുമായും ബുധനാഴ്ച യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാനുമായും ചർച്ച നടത്തും. സിറിയ, യമൻ, ഇറാഖ്, സുഡാൻ, ലിബിയ, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങളിലെ സംഭവവികാസങ്ങൾ ഉൾപ്പെടെ പൊതുവായ അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങൾ നേതാക്കൾ ചർച്ചചെയ്യും. നിരവധി മന്ത്രിമാരും തുർക്കിയയിലെ ഫോറിൻ ഇക്കണോമിക് റിലേഷൻസ് ബോർഡിലെ അംഗങ്ങളും 200 ഓളം വ്യവസായികളും നിക്ഷേപകരും കമ്പനി ഉടമകളും ഉൾപ്പെടെയുള്ള സംഘം തുർക്കി പ്രസിഡൻറിനെ അനുഗമിക്കുന്നുണ്ട്.
തുർക്കിയ ഫോറിൻ റിലേഷൻസ് കൗൺസിലിെൻറ മുൻകൈയിൽ ജിദ്ദയിൽ സംഘടിപ്പിച്ച സാമ്പത്തിക ഫോറത്തിൽ ഉർദുഗാൻ പങ്കെടുത്തു. ദോഹ, അബൂദബി എന്നിവിടങ്ങളിലും സമാനമായ ഫോറങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യയുമായി പ്രധാന കരാറുകളിൽ ഒപ്പിട്ട തുർക്കിയ സംഘം ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളുമായും ധാരണപത്രങ്ങളും കരാറുകളും ഒപ്പിട്ടേക്കും. പ്രതിരോധ വ്യവസായങ്ങൾ, ഊർജം, ആരോഗ്യം, കൃഷി, ഭക്ഷണം, കരാർ, ലോജിസ്റ്റിക്സ്, ഇൻഫ്രാസ്ട്രക്ചർ, ഇ-കൊമേഴ്സ്, പെട്രോകെമിക്കൽസ് എന്നീ മേഖലകളിലാകും പ്രധാന കരാറുകളെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.