റിയാദ്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥികളുടെ നിരയിൽ റിയാദ് നവോദയയുടെ രണ്ടു പ്രവർത്തകരും മത്സരരംഗത്ത്. പാലക്കാട് ജില്ലയിലെ ഷൊർണൂർ തൃക്കടീരി പഞ്ചായത്തിലെ 13ാം വാർഡിൽ മത്സരിക്കുന്ന കെ. അബ്ബാസ് നവോദയ മൻഫുഅ യൂനിറ്റ് പ്രസിഡൻറായി തുടക്കം മുതൽ എട്ട് വർഷത്തോളം പ്രവർത്തിച്ചു.
റിയാദ് മൻഫുഅയിൽ ചെരിപ്പ് കട നടത്തിയിരുന്ന അബ്ബാസ് രണ്ടു വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. സി.പി.എം ചിഹ്നത്തിൽ മത്സരിക്കുന്ന അബ്ബാസിെൻറ വിജയം ഉറപ്പാണെന്നാണ് അദ്ദേഹത്തിെൻറ സുഹൃത്തുക്കൾ അവകാശപ്പെടുന്നത്. മൻഫുഅ യൂനിറ്റിലെ തന്നെ മറ്റൊരംഗമായ തോട്ടത്തിൽ മുബാഷ് മത്സരിക്കുന്നത് കണ്ണൂർ ധർമടം പഞ്ചായത്തിലെ 14ാം വാർഡിലാണ്.
അവധിക്ക് നാട്ടിൽ പോവുകയും കോവിഡിനെ തുടർന്ന് സൗദിയിലേക്ക് മടങ്ങിവരാൻ കഴിയാതിരുന്നതാണ് തെരഞ്ഞെടുപ്പ് പോർക്കളത്തിലേക്ക് മുബാഷിന് വഴിതുറന്നത്. മുബാഷും സി.പി.എം സ്ഥാനാർഥിയാണ്. ഇടതുപക്ഷ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിനുവേണ്ടിയുള്ള പ്രവർത്തനത്തിലാണ് റിയാദിലെ നവോദയ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.