ജിദ്ദ: റാമി ഒമറിന് രണ്ട് വയസ്സുമാത്രം. ഇതിനിടയിൽ ഒട്ടേറെ കാര്യങ്ങളാണ് ഈ കൊച്ചുമിടുക്കൻ തലയിൽ സൂക്ഷിച്ചിരിക്കുന്നത്. 200ലധികം ഫ്ലാഷ് കാർഡുകൾ മൂന്ന് മിനിറ്റിനുള്ളിൽ ഐഡന്റിഫൈ ചെയ്യാൻ റാമി ഒമറിനാവും. 80 പക്ഷിമൃഗാദികളുടെ പേരുകൾ തിരഞ്ഞെടുത്ത് പറയാൻ ഒരു മിനിറ്റ് സമയം മതി. വിവിധ വാഹനക്കമ്പനികളുടെ ലോഗോ കണ്ടാൽ റാമി ഒമർ അത് ഏത് കമ്പനിയാണെന്ന് തിരിച്ചറിയുകയും കമ്പനിയുടെ പേര് പറയുകയും ചെയ്യും. പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും മറുപടി കൃത്യമായി നൽകും.
ലോകമാപ്പിൽ ഓരോ രാജ്യങ്ങളുടെയും സ്ഥാനം തൊട്ടുകാണിക്കാനും ഇവന് ഒരു പ്രയാസവുമില്ല. രണ്ട് വയസ്സിനിടയിൽ ഇരുപതോളം കാറ്റഗറിയിൽ ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ് ഈ മിടുക്കൻ കരസ്ഥമാക്കി. മലപ്പുറം തിരൂരങ്ങാടി സ്വദേശികളും ജിദ്ദയിൽ താമസക്കാരുമായ പൂങ്ങാടൻ ഹസീബിന്റെയും സനീനത്തിന്റെയും മകനാണ് ഈ കുഞ്ഞുതാരം. കുഞ്ഞനിയൻ റാമിയുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകി പഠനത്തിലെ സഹായിയായി സഹോദരി ഏഴു വയസ്സുകാരി ഹാനിയും റാമിക്ക് കൂട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.