പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് യു.​ഡി.​എ​ഫ് വി​ജ​യ​ത്തി​ൽ യാം​ബു ഒ.​ഐ.​സി.​സി​യു​ടെ വി​ജ​യാ​ഘോ​ഷം

യു.​ഡി.​എ​ഫ് വി​ജ​യം പി​ണ​റാ​യി​സ​ർ​ക്കാ​റി​നേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി- യാം​ബു ഒ.​ഐ.​സി.​സി

യാം​ബു: പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചാ​ണ്ടി ഉ​മ്മ​​ന്റെ വി​ജ​യം പി​ണ​റാ​യി​സ​ർ​ക്കാ​റി​​ന്റെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ​ക്കും വി​ല​ക്ക​യ​റ്റ​ത്തി​നു​മു​ള്ള ജ​ന​ങ്ങ​ളു​ടെ ചു​ട്ട​മ​റു​പ​ടി​യാ​ണെ​ന്ന് യാം​ബു ഒ.​ഐ.​സി.​സി ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. യാം​ബു ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​ർ ടൗ​ണി​ലെ ക​ട​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും ല​ഡു​വി​ത​ര​ണം ചെ​യ്ത്‌ ചാ​ണ്ടി ഉ​മ്മ​ന്റെ വി​ജ​യം ആ​ഘോ​ഷി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന ഹൃ​ദ​യ​സ്നേ​ഹി​യാ​യ വ​ലി​യ​മ​നു​ഷ്യ​ൻ തു​ട​ക്കം കു​റി​ച്ച വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി മ​ക​ൻ ചാ​ണ്ടി ഉ​മ്മ​നി​ലൂ​ടെ പു​തു​പ്പ​ള്ളി​യി​ൽ തു​ട​രും.

പു​തു​പ്പ​ള്ളി​യി​ലെ ജ​ന​ങ്ങ​ൾ കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തെ കൈ​വി​ടാ​ൻ ത​യാ​റ​ല്ല എ​ന്ന​തി​​ന്റെ തെ​ളി​വാ​ണ് ഈ ​മി​ക​ച്ച വി​ജ​യം. ചാ​ണ്ടി ഉ​മ്മ​​ന്റെ മി​ക​ച്ച വി​ജ​യ​ത്തി​ന് ഗ്ലോ​ബ​ൽ ഒ.​ഐ.​സി.​സി​യു​ടെ​യും യാം​ബു ഒ.​ഐ.​സി.​സി​യു​ടെ​യും ആ​ശം​സ​യും അ​ഭി​വാ​ദ്യ​ങ്ങ​ളും അ​ർ​പ്പി​ച്ചു. പു​തു​പ്പ​ള്ളി​യി​ലെ തോ​ൽ​വി​യു​ടെ ജാ​ള്യ​ത മ​റ​ക്കാ​ൻ സി.​പി.​എം, ഡി.​വൈ.​എ​ഫ്.​ഐ ഗു​ണ്ട​ക​ൾ പു​തു​പ്പ​ള്ളി​യി​ലെ കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​ക​ളു​ടെ വീ​ടു​ക​ൾ​ക്ക് നേ​രെ ക​ല്ലേ​റും ആ​ക്ര​മ​ണം അ​ഴി​ച്ച് വി​ട്ട് ആ​ളു​ക​ളി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ക​യാ​ണ്.

വി.​ടി. ബ​ൽ​റാം, ഷാ​ഫി പ​റ​മ്പി​ൽ, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എ​ന്നി​വ​ർ​ക്ക് നേ​രെ​യും ആ​ക്ര​മി​ക​ൾ ക​ല്ലേ​റ് ന​ട​ത്തി. ഇ​തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്ന​താ​യി ഒ.​ഐ.​സി.​സി യാം​ബു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ ശ​ങ്ക​ർ എ​ള​ങ്കൂ​ർ, അ​സ്ക​ർ വ​ണ്ടൂ​ർ, സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ, സി​ജീ​ഷ് ക​ള​രി​യി​ൽ, മു​ജീ​ബ് പൂ​വ്വ​ച്ച​ൽ, സൈ​നു​ദ്ദീ​ൻ കൂ​റ്റ​നാ​ട്, ശ​ഫീ​ഖ്, മു​ഹ​മ്മ​ദ് ക​ണ്ണൂ​ർ, ഷ​മീ​ൽ മ​മ്പാ​ട്, ഫ​സ​ൽ പാ​ല​ക്ക​തൊ​ടി​ക, ശ​ര​ത് എ​സ്. നാ​യ​ർ, റ​ഹിം സോ​യാ​ബീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - UDF victory was a set-back to pinarayi government - Yambu OICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.