ദമ്മാം: യുനൈറ്റഡ് എഫ്.സി ഇഫ്താര്‍ സംഗമവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. ഖോബാര്‍ നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ആശി നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. ടൂര്‍ണമെൻറ് ലോഗോ ഗാലപ് ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് സൗദി മാനേജിങ് ഡയറക്ടര്‍ ഹകീം തെക്കില്‍, ദമ്മാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി ഷനൂബിന് നല്കി പ്രകാശനം ചെയ്തു.
മത്സരത്തിന്റെ ഫിക്ചര്‍ ക്രമീകരണത്തിന് ശരീഫ് മാണൂര്‍, ഷബീര്‍ ആക്കോട് എന്നിവര്‍ നേതൃത്വം നല്കി. മുജീബ് കളത്തില്‍ ടൂര്ണമെൻറിനെക്കുറിച്ച് വിശദീകരിച്ചു. മേയ് അഞ്ചു മുതല്‍ റാക്ക സ്പോർട്സ് സിറ്റിയിലെ ഖാദിസിയ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ ഏഴ് ആഴ്ചകളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ പ്രമുഖ താരങ്ങള്‍ വിവിധ ടീമുകൾക്കുവേണ്ടി ബൂട്ടണിയും. ദമ്മാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത 16 ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്.
ഡിഫ ഭാരവാഹികളായ നാസര്‍ വെള്ളിയത്ത്, മുജീബ് പാറമ്മല്‍, റിയാസ് പറളി, ടെക്നിക്കല്‍ കമ്മിറ്റി ചെയര്മാന് സകീര്‍ വള്ളക്കടവ്, റഫീഖ് കൂട്ടിലങ്ങാടി, റസാഖ് തെക്കേപ്പുറം, മണി പത്തിരിപ്പാല, അസ്സു കോഴിക്കോട്, ഷാഫി കൊടുവള്ളി, അഷ്റഫ് വാണിയമ്പലം, ഷാജി മസാഹ്, തോമസ് തൈപറമ്പില്‍, നസീബ് വാഴക്കാട്, വെല്‍ക്കം റഫീഖ്, ലെശിന്‍ മണ്ണാര്‍ക്കാട് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
നിബ്രാസ് ശിഹാബ് സ്വാഗതവും ഇക്ബാല്‍ ആനമങ്ങാട് നന്ദിയും പറഞ്ഞു. നിസാര്‍ എടത്തനാട്ടുകര, ശുകൂര്‍ ബത്തേരി, ഷംസീര്‍ തൃത്താല, ശംസു അലനല്ലൂര്‍, ഫൈസല്‍ കാളികാവ്, ലാല്‍ ജല്‍വ, ഷഫീക് പാലക്കാഴി എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.