സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ യുക്രെയിൻ പ്രസിഡൻറിന്റെ ഉപദേശകനും പ്രത്യേക ദൂതനുമായ റുസ്തം ഒമറിയോവിനെ സ്വീകരിച്ചപ്പോൾ

യുക്രെയിൻ പ്രതിസന്ധിക്ക്​ വേണ്ടത്​ രാഷ്​ട്രീയ പരിഹാരം​ -കിരീടാവകാശി

ജിദ്ദ: യുക്രെയിൻ പ്രതിസന്ധി രാഷ്​ട്രീയമായി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സൗദി അറേബ്യയുടെ പിന്തുണയുണ്ടാകുമെന്ന്​ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ പറഞ്ഞു. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ യുക്രെയിൻ പ്രസിഡൻറിന്റെ ഉപദേശകനും പ്രത്യേക ദൂതനുമായ റുസ്തം ഒമറിയോവിനെ സ്വീകരിച്ചശേഷം നടത്തിയ കൂടിക്കാഴ്​ചയിലാണ്​​ കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്​.

യുക്രെയിൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമാണ്​ ഞങ്ങൾ ആഗ്രഹിക്കുന്നത്​. പ്രതിസന്ധി രാഷ്​ട്രീയമായി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്​ട്ര ശ്രമങ്ങൾക്കും സൗദിയുടെ പിന്തുണയും താൽപര്യമുണ്ടാകും. പ്രതിസന്ധിയുടെ ഫലമായുണ്ടാകുന്ന മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് സംഭാവന നൽകാനുള്ള ശ്രമങ്ങൾ തുടരുമെന്നും കിരീടാവകാശി പറഞ്ഞു.

സൽമാൻ രാജാവിനും കിരീടാവകാശിക്കും യുക്രെയിൻ പ്രസിഡൻറ്​ സെലൻസ്‌കിയുടെ ആശംസകൾ റുസ്​തം ഒമറിയേവ് അറിയിച്ചു. കിങ്​ സൽമാൻ റിലീഫ്​ കേന്ദ്രം വഴി സൗദി അറേബ്യ നടത്തിയ മാനുഷിക ശ്രമങ്ങൾക്ക് റുസ്​തം തന്റെ രാജ്യത്തിന്റെ അഭിനന്ദനം അറിയിച്ചു. സ്വീകരണച്ചടങ്ങിൽ ​പ്രതിരോധ ഡെപ്യുട്ടി മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ബിൻ അബ്​ദുൽ അസീസ്, കാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ്​ ബിൻ മുഹമ്മദ് അൽഐബാൻ എന്നിവരും പങ്കെടുത്തു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.