ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത വി​ൽ​പ​ന​ക്ക്​ ക​ന​ത്ത പി​ഴ

ജു​ബൈ​ൽ: രാ​ജ്യ​ത്ത്​ ആ​ശ​യ​വി​നി​മ​യോ​പാ​ധി​ക​ളു​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ക​ളു​ടെ​യും അ​ന​ധി​കൃ​ത വി​ൽ​പ​ന​ക്കെ​തി​രെ സൗ​ദി അ​ധി​കൃ​ത​ർ ക​ടു​ത്ത ന​ട​പ​ടി​ക്ക്. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ അ​ന​ധി​കൃ​ത​മാ​യി വി​റ്റാ​ൽ സൗ​ദി ടെ​ലി​കോം നി​യ​മ​പ്ര​കാ​രം പ​ര​മാ​വ​ധി 25 ദ​ശ​ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തും.

ഇ​ത്ത​രം വ്യാ​ജ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​പ​ണി​യി​ൽ നി​ന്ന്​ പി​ൻ​വ​ലി​ക്കാ​നു​ള്ള കാ​ല​യ​ള​വ് അ​വ​സാ​നി​പ്പി​ച്ച​താ​യി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ക​മീ​ഷ​ൻ (സി.​ഐ.​ടി.​സി) പ്ര​ഖ്യാ​പി​ച്ചു. തു​ട​ർ​ന്നും കു​റ്റം ആ​വ​ർ​ത്തി​ക്കു​ന്ന​ത് ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ടാ​ൽ ക​ന​ത്ത പി​ഴ ന​ൽ​കേ​ണ്ടി വ​രും. ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് ഏ​തെ​ങ്കി​ലും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം, വി​ൽ​പ​ന എ​ന്നി​വ​ക്കെ​തി​രെ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ഉ​പ​ക​ര​ണ വി​ത​ര​ണ​ക്കാ​ർ​ക്ക് അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ലൈ​സ​ൻ​സി​ല്ലാ​ത്ത ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ഉ​പ​ക​ര​ണ​ങ്ങ​ളും നി​യ​മ​വി​രു​ദ്ധ നെ​റ്റ്‌​വ​ർ​ക്​ ബൂ​സ്​​റ്റ​റു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ക​ണ്ടെ​ത്തു​ന്ന​തി​ന് ടെ​ലി​കോം മാ​ർ​ക്ക​റ്റു​ക​ളി​ലും സ്​​റ്റോ​റു​ക​ളി​ലും നി​ര​വ​ധി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യി സി.​ഐ.​ടി.​സി അ​റി​യി​ച്ചു. നി​യ​മ​വി​രു​ദ്ധ നെ​റ്റ്‌​വ​ർ​ക്​ ബൂ​സ്​​റ്റ​റു​ക​ൾ മൊ​ബൈ​ൽ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ സേ​വ​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നെ​ന്നും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തു വ​ഴി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട സേ​വ​നം ന​ൽ​കു​ന്നി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക്​ ലൈ​സ​ൻ​സ്​ ന​ൽ​കാ​നു​ള്ള സൗ​ക​ര്യം അ​തോ​റി​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റി​ൽ ഉ​ണ്ട്. ആ​ശ​യ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കാ​നോ രാ​ജ്യ​േ​ത്ത​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യാ​നോ ഈ ​വെ​ബ്​ പോ​ർ​ട്ട​ൽ വ​ഴി അ​പേ​ക്ഷി​ക്ക​ണം.

രാ​ജ്യം അ​നു​വ​ദി​ച്ച സാ​ങ്കേ​തി​ക സ​വി​ശേ​ഷ​ത​ക​ളു​മാ​യി ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത​ക​ൾ പൊ​രു​ത്ത​പ്പെ​ടു​ന്നു​ണ്ടെ​ന്ന് നി​ർ​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രും ഉ​റ​പ്പു​വ​രു​ത്ത​ണം. അ​തി​ന്​ ​അ​തോ​റി​റ്റി​യു​ടെ വെ​ബ്​​സൈ​റ്റി​ലെ 'ഡി​വൈ​സ്​ ലൈ​സ​ൻ​സി​ങ്​' സ​ർ​വി​സ്​ സ​ഹാ​യി​ക്കും.

Tags:    
News Summary - Unauthorized sale of telecommunication equipment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.