സൗദിയിൽ ടാക്സി ഡ്രൈവർമാർക്ക് ഇനി മുതൽ യൂനിഫോം നിർബന്ധം

ബുറൈദ: സൗദിയിൽ വിവിധ ടാക്സി ഡ്രൈവർമാരും പൊതുഗതാഗതവുമായി ബന്ധപ്പെട്ട വാഹനങ്ങളിലെ ഡ്രൈവർമാരും നിർബന്ധമായും യൂനിഫോം ധരിക്കണമെന്ന നിയമം പ്രാബല്യത്തിൽ. ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി കഴിഞ്ഞ ദിവസം മുതൽ നിർബന്ധമാക്കിയ നിയമം ലംഘിക്കുന്ന ഡ്രൈവർമാർ ഇനി മുതൽ പിഴ നൽകേണ്ടിവരും.

പൊതു, സ്വകാര്യ, ടൂറിസ്റ്റ് ടാക്സികളുടെ ഡ്രൈവർമാർ, വനിതാ, എയർപോർട്ട് ടാക്സികൾ പൊതുഗതാഗതവുമായി ബന്ധപ്പെട്ട വാഹനങ്ങളുടെ ഡ്രൈവർമാർ അടക്കം എല്ലാവർക്കും നിയമം ബാധകമാണെന്ന് അതോറിറ്റി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

സ്വദേശികൾക്കും വിദേശികൾക്കും വനിതകൾക്കും പ്രത്യേക യൂനിഫോമുകളാണ് നിഷ്കർഷിച്ചിട്ടുള്ളത്. അതോറിറ്റി അംഗീകരിച്ച യൂനിഫോമുകൾ ടാക്സി കമ്പനികൾ ഡ്രൈവർമാർക്ക് നൽകണം.

രാജ്യത്തെ പൊതുഗതാഗത രംഗം കാലാനുസൃതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമാണ് സുപ്രധാനമായ നടപടി. ഇത് ഗതാഗതമേഖലയിലെ നിലവാരം ഉയർത്തുമെന്നും ഉപയോക്താക്കൾക്ക് തൃപ്തികരമായ സേവനം ലഭിക്കാൻ ഇടയാക്കുമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യൂനിഫോം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെടുന്ന പക്ഷം പൊതു ജനങ്ങൾക്ക് 19929 എന്ന നമ്പരിൽ വിളിച്ച് പരാതിപ്പെടാം.

Tags:    
News Summary - Uniforms are mandatory for taxi drivers in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.