ജിദ്ദയിലെ ഇന്ത്യൻ സ്​ക്കൂൾ ബോയ്​സ്​ വിഭാഗത്തിൽ ഒരുക്കിയ താൽക്കാലിക താമസസൗകര്യങ്ങൾ കാണാൻ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എത്തിയപ്പോൾ

കേന്ദ്രമന്ത്രി വി. മുരളീധരൻ ജിദ്ദ ഇന്ത്യൻ സ്​കൂളിലെ താമസസൗകര്യങ്ങൾ സന്ദർശിച്ചു

ജിദ്ദ: സുഡാനിൽ നിന്ന്​ ഒഴിപ്പിച്ചുകൊണ്ടുവരുന്ന ഇന്ത്യാക്കാരെ പാർപ്പിക്കാൻ ജിദ്ദയിലെ ഇന്ത്യൻ സ്​ക്കൂൾ ബോയ്​സ്​ വിഭാഗത്തിൽ ഒരുക്കിയ താൽക്കാലിക താമസസൗകര്യങ്ങൾ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. കേ​ന്ദ്രത്തിലെ സൗകര്യങ്ങൾ മന്ത്രി നേരിട്ട്​ കണ്ട്​ വിലയിരുത്തി.

കിടക്കകൾ, അനുബന്ധ സൗകര്യങ്ങൾ, ടോയ്‌ലറ്റുകൾ, മെഡിക്കൽ സൗകര്യങ്ങൾ, വൈഫൈ, ഭക്ഷണം ഒരുക്കുന്നതിനുള്ള സൗകര്യങ്ങൾ എന്നിവയുൾപ്പെടെ കേന്ദ്രത്തിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്​. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ‘ഒാപറേഷൻ കാവേരി’ രക്ഷാദൗത്യത്തിന്​​ നേതൃത്വം നൽകുന്നതിന് ചൊവ്വാഴ്​ച ഉച്ചക്കാണ്​ വിദേശകാര്യ സഹമന്ത്രി ​ജിദ്ദയിലെത്തിയത്​.

സൗദിയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മന്ത്രി കുടിക്കാഴ്​ച നടത്തുകയും ഒരുക്കങ്ങൾ വിലയിരുത്തുകയും കൺട്രോൾ റൂം സന്ദർശിക്കുകയും ചെയ്​തിരുന്നു. ചൊവാഴ്​ച രാത്രിയോടെയാണ്​ സുഡാനിൽ നിന്ന്​ ഇന്ത്യക്കാരെയും വഹിച്ചുള്ള ഇന്ത്യൻ നേവിയുടെ െഎ.എൻ.എസ്​ സുമേധ കപ്പൽ ജിദ്ദയിലെത്തിയത്​.

ആദ്യസംഘത്തിൽ 16 മലയാളികളുൾപ്പടെ 278 പേരാണുള്ളത്​. കൂടുതൽ ആളുകളെ ജിദ്ദയിലെത്തിക്കുന്നതിന്​​ ഇന്ത്യൻ നേവിയുടെ ഒരു വിമാനം ചൊവ്വാഴ്​ച വൈകീട്ട് ജിദ്ദയിൽനിന്ന്​​ പോർട്ട്​ സുഡാനിലെത്തി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.