കേന്ദ്രമന്ത്രി വി. മുരളീധരൻ ജിദ്ദ ഇന്ത്യൻ സ്കൂളിലെ താമസസൗകര്യങ്ങൾ സന്ദർശിച്ചു
text_fieldsജിദ്ദ: സുഡാനിൽ നിന്ന് ഒഴിപ്പിച്ചുകൊണ്ടുവരുന്ന ഇന്ത്യാക്കാരെ പാർപ്പിക്കാൻ ജിദ്ദയിലെ ഇന്ത്യൻ സ്ക്കൂൾ ബോയ്സ് വിഭാഗത്തിൽ ഒരുക്കിയ താൽക്കാലിക താമസസൗകര്യങ്ങൾ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. കേന്ദ്രത്തിലെ സൗകര്യങ്ങൾ മന്ത്രി നേരിട്ട് കണ്ട് വിലയിരുത്തി.
കിടക്കകൾ, അനുബന്ധ സൗകര്യങ്ങൾ, ടോയ്‌ലറ്റുകൾ, മെഡിക്കൽ സൗകര്യങ്ങൾ, വൈഫൈ, ഭക്ഷണം ഒരുക്കുന്നതിനുള്ള സൗകര്യങ്ങൾ എന്നിവയുൾപ്പെടെ കേന്ദ്രത്തിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ‘ഒാപറേഷൻ കാവേരി’ രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നതിന് ചൊവ്വാഴ്ച ഉച്ചക്കാണ് വിദേശകാര്യ സഹമന്ത്രി ജിദ്ദയിലെത്തിയത്.
സൗദിയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മന്ത്രി കുടിക്കാഴ്ച നടത്തുകയും ഒരുക്കങ്ങൾ വിലയിരുത്തുകയും കൺട്രോൾ റൂം സന്ദർശിക്കുകയും ചെയ്തിരുന്നു. ചൊവാഴ്ച രാത്രിയോടെയാണ് സുഡാനിൽ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുള്ള ഇന്ത്യൻ നേവിയുടെ െഎ.എൻ.എസ് സുമേധ കപ്പൽ ജിദ്ദയിലെത്തിയത്.
ആദ്യസംഘത്തിൽ 16 മലയാളികളുൾപ്പടെ 278 പേരാണുള്ളത്. കൂടുതൽ ആളുകളെ ജിദ്ദയിലെത്തിക്കുന്നതിന് ഇന്ത്യൻ നേവിയുടെ ഒരു വിമാനം ചൊവ്വാഴ്ച വൈകീട്ട് ജിദ്ദയിൽനിന്ന് പോർട്ട് സുഡാനിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.