ജിദ്ദ: മക്കയിൽ കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചു. 2500 ചതുരശ്ര മീറ്ററിൽ ഏകദേശം 4000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന, ആബിദിയയിലെ ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റി വാക്സിനേഷൻ സെൻററിലാണ് ആളുകൾക്ക് കുത്തിവെപ്പ് നൽകുന്നത്.
എല്ലാ സുരക്ഷ സംവിധാനങ്ങളും പൊതുസേവനങ്ങളും കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റിയിലെ വാക്സിനേഷൻ സെൻററിൽ കുത്തിവെപ്പ് നൽകുന്നത് ക്രമാനുഗതമായി ആരംഭിച്ചതായി മക്ക മേഖല ആരോഗ്യകാര്യ വക്താവ് ഹമദ് ബിൻ ഫൈഹാൻ അൽഉതൈബി പറഞ്ഞു.
കേന്ദ്രത്തിൽ ആറ് ട്രാക്കുകളാണ് ഒരുക്കിയത്. നിലവിലെ ആഴ്ചയിൽ കേന്ദ്രം വൈകുന്നേരം മാത്രമായിരിക്കും പ്രവർത്തിക്കുക. അടുത്തയാഴ്ച മുതൽ രാവിലെയും വൈകുന്നേരവും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മക്കയിലെ പ്രധാന വാക്സിനേഷൻ കേന്ദ്രമായിരിക്കും ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റിയിലേത്. കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി, ശറാഅ, മആബ്ദ, അവാലി, ഹയ്യ് തഖസ്വുസി എന്നിവിടങ്ങളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലായി അഞ്ചു കോവിനേഷൻ സെൻററുകൾകൂടി ആരംഭിക്കും. വാക്സിനെടുക്കാൻ ആഗ്രഹിക്കുന്നവർ സ്വിഹ്വത്തീ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും വക്താവ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.