ജിദ്ദ: രാജ്യത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തിരിക്കണമെന്ന നിബന്ധന രാജ്യത്തെ മുഴുവൻ സ്വദേശികളും വിദേശികളും പാലിച്ചിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. മുഴുവനാളുകളും മുൻകരുതൽ പ്രതിരോധ നടപടികൾ പാലിക്കണമെന്നും സമൂഹ അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ തുടർച്ചയായി വൃത്തിയാക്കുക തുടങ്ങിയവ പാലിക്കുന്നതിൽ അലംഭാവം കാണിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകി.
ജിദ്ദ: സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ കോവിഡ് വാക്സിനെടുത്തിരിക്കണമെന്ന് നിബന്ധന പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ പരിശോധന ആരംഭിച്ചതായി ജിദ്ദ മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് അൽ-ബുഖമി പറഞ്ഞു.
അതത് ബലദിയ ഒാഫിസുകൾക്ക് കീഴിൽ ഇതിനായി ഫീൽഡ് സംഘങ്ങളെ ഏർപ്പാടാക്കി. കച്ചവടസ്ഥാപനങ്ങൾ, ഷോപ്പിങ് കോംപ്ലക്സുകൾ, റസ്റ്റാറൻറുകൾ, കഫേകൾ, ബാർബർ ഷാപ്പുകൾ, ബ്യൂട്ടി പാർലറുകൾ തുടങ്ങി ഇൗ നിബന്ധന ബാധകമാകുന്ന എല്ലാ സ്ഥാപനങ്ങളിലും പരിശോധനയുണ്ടാകും.
മുനിസിപ്പാലിറ്റി ആസ്ഥാനങ്ങളിലും ഉദ്യോഗസ്ഥരെയും നടപടികൾ പൂർത്തിയാക്കാനെത്തുന്നവരെയും ഞായറാഴ്ച സ്വീകരിച്ചത് വാക്സിൻ വെച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.